Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ മിഡ് അറ്റ്ലാന്റിക് മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി   - (ഫോമാ ന്യൂസ് ടീം)

Picture

ഫോമാ മിഡ് അറ്റ്ലാന്റിക് മേഖല സമ്മേളനം പ്രതിനിധികളുടെ എണ്ണം കൊണ്ടും പരിപാടികളുടെ വ്യത്യസ്തത കൊണ്ടും ഗംഭീരമായി. ജൂലൈ 18 നു ന്യൂ ജേഴ്‌സി എഡിസണിൽ വച്ച് നടന്ന സമ്മേളത്തിൽ ഫോമയുടെ ദേശീയ പ്രതിനിധികളും, മേഖല കമ്മറ്റികളുടെ ഭാരവാഹികളും പ്രവർത്തകരും, അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.

മേഖല വൈസ് പ്രസിഡന്റ് ബൈജു വര്ഗീസ് പരിപാടികൾക്ക് നേത്യത്വം നൽകി. ഫോമാ മേഖല കമ്മറ്റി തുടങ്ങിവെച്ച പ്രവർത്തനങ്ങളെ കുറിച്ചും, പരിപാടികളുടെ ഭാവി നടത്തിപ്പുകളെ കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ഭാവി പ്രവർത്തന[ പരിപാടികളും, മേഖല വാണിജ്യ സമിതിയുടെ വരും കാല ലക്ഷ്യങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്തു.

ഫോമാ ദേശീയ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്, ട്രഷറർ തോമസ് ടി ഉമ്മൻ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ദേശീയ സമിതി അംഗങ്ങളായ അനു സ്കറിയ, മനോജ് വര്ഗീസ്, കുരുവിള ജെയിംസ്, ഉപദേശക സമിതി ചെയർമാൻ ജോൺ സി വര്ഗീസ്, ജുഡീഷ്യറി വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ, ഫോമാ പി .ആർ.ഓ സലിം അയിഷ , മിഡ് അറ്റ്ലാന്റിക് കൺവെൻഷൻ ചെയർമാൻ ബോബി കുര്യാക്കോസ് മുൻ നാഷണൽ ജനറൽ സെക്രട്ടറി ജിബി തോമസ് ഫോമാ വിമൻസ് ഫോറം ചെയർപേഴ്സൺ ലാലി കളപ്പുരക്കൽ എന്നിവർ സംസാരിച്ചു.

ന്യൂ യോർക്ക് മെട്രോ റീജിയൻ RVP - ബിനോയ് തോമസ് , എമ്പയർ റീജിയൻ ദേശീയ സമിതി അംഗം ജോസ് മലയിൽ, സണ്ണി കല്ലൂപ്പാറ, ക്യാപിറ്റൽ റീജിയണൽ RVP തോമസ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ വലിയ വിഭാഗം പ്രവർത്തകർ സമ്മേളനത്തിൽ ആദ്യന്തം പങ്കെടുത്തു.

മേഖല സാംസ്കാരിക വിഭാഗം കോഓർഡിനേറ്റർ ശ്രീദേവി അജിത്കുമാർ, സെക്രട്ടറി Dr. ജെയ്‌മോൾ ശ്രീധർ, എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും, നൃത്ത നൃത്യങ്ങളും അരങ്ങേറി.അപ്പുവിന്റെ സത്യാന്വേഷണങ്ങൾ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള അവാർഡ് നേടിയ റിഥുൻ ഗുജ്ജ യുടെ ശാസ്ത്രീയ നൃത്തം വ്യത്യസ്തമായ ഒരു കലാവിരുന്നായി. ശ്രീമതി .മാലിനി നായരുടെ നേതൃത്വത്തിൽ സൗപർണിക ഡാൻസ് അക്കാഡമി വിവിധ വിഷയങ്ങളെ അധികരിച്ചു നാട്യ കലാരൂപങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു. ജിത്തു ജോബ് (or Jacob?) കൊട്ടാരക്കര (ട്രൈ സ്റ്റേറ്റ് ഡാൻസ് കമ്പനി ) ഡാൻസ് ഫ്ലോർ വർണാഭമാക്കി. ജെംസൺ കുര്യാക്കോസ്, ശ്രീദേവി അജിത്കുമാർ, റോഷൻ മാമ്മൻ, ഗൗരി ഗിരീഷ്, സന്തോഷ് ഫിലിപ്പ് തുടങ്ങിയവരുടെ സംഗീത വിരുന്നും സമ്മേളനത്തെ ശ്രദ്ധേയമാക്കി.

വാഷിംഗ്‌ടൺ DC, ഫിലാഡൽഫിയ, ഡെലവയർ , ന്യൂ ജേഴ്‌സി, ന്യൂ യോർക്ക് സംസ്ഥാനങ്ങളിലെ വിവിധ മലയാളീ അസോസിയേഷനുകളുടെ ഭാരവാഹികളും, പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ അസോസിയഷനുകളെ പ്രതിനിധീകരിച്ചു പ്രസിഡന്റ് മാരായ ജോൺ ജോർജ് (കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (KANJ ), ജോജോ കോട്ടൂർ (കേരള ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക - KALAA ), ജിയോ ജോസഫ് (കേരള സമാജം ഓഫ് ന്യൂ ജേഴ്‌സി (KSNJ ), ശാലു പുന്നൂസ് ( മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡെപ്ഫിയ (MAP), പോൾ മത്തായി -(സൗത്ത് ജേഴ്‌സി മലയാളീ അസോസിയേഷൻ), അജിത് ചാണ്ടി -(ഡെലവയർ മലയാളി അസോസിയേഷൻ, DELMA) -- എന്നിവരും മേഖല പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

IPNCA ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ജോയിന്റ് ട്രെഷറർ ഷിജോ പൗലോസ്, രാജു പള്ളത്തു (ASIANET), ജോസഫ് ഇടിക്കുള (ഫ്ലവർസ് TV റീജിയണൽ ചെയർമാൻ ) എന്നിവരും പങ്കെടുത്തു. വിവിധ ഫോറങ്ങളുടെ മേഖല ഉദ്ഘാടനവും നടന്നു. വിവിധ ഫോറങ്ങളുടെ പ്രതിനിധികളായ - വിമൻസ് ഫോറം - ദീപ്‌തി നായരെ പ്രധിനിധീകരിച്ചു സെക്രട്ടറി സിമി സൈമൺ, ജെയിംസ് ജോർജ്ജ് (ബിസിനസ് ഫോറം), ലിജോ ജോർജ് (ഹെൽപ്പിങ് ഹാൻഡ്‌സ് ), കുരുവിള ജെയിംസ് (യൂത്ത് ഫോറം ) എന്നിവർ ഫോറം ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി .

ഫോമാ മിഡ് അറ്റലാന്റിക് മേഖല സമ്മേളനം പങ്കാളിത്തം കൊണ്ടും പ്രവർത്തന മികവുകൊണ്ടും ഗംഭീരമാക്കിയ എല്ലാ പ്രതിനിധികൾക്കും പ്രവർത്തകർക്കും Dr ജെയ്‌മോൾ ശ്രീധർ നന്ദി രേഖപ്പെടുത്തി.തുടർന്നും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും റീജിയണൽ വൈസ് പ്രസിഡന്റ് ബൈജു വർഗ്ഗീസ് അഭ്യർത്ഥിച്ചു.

Picture2

Picture3

PictureComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code