Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തിരക്ക് വര്‍ധിച്ചു; അവധിക്കു പോയ ജീവനക്കാരെ അമേരിക്കന്‍ എയര്‍ലൈന്‍സ് തിരിച്ചു വിളിച്ചു   - ബാബു പി സൈമണ്‍

Picture

ഡാളസ് : വിമാന യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചതിനാല്‍ ജോലിയില്‍നിന്ന് നീണ്ട അവധി എടുത്തു പോയ ജീവനക്കാരെ തിരിച്ചുവിളിച്ചു കൊണ്ടുള്ള ഉത്തരവ് അമേരിക്കന്‍ എയര്‍ലൈന്‍സ് ജൂലൈ 16ന് പുറത്തിറക്കി. ഏകദേശം 3,300 ജീവനക്കാര്‍ക്കാണ് അവധി അവസാനിപ്പിച്ചുകൊണ്ട് ജോലിയില്‍ പ്രവേശിക്കണം എന്ന ഉത്തരവ് ലഭിച്ചത് .

നവംബര്‍ ,ഡിസംബര്‍ മാസങ്ങളിലായി എല്ലാവരും പൂര്‍ണമായും ജോലിയില്‍ തിരിച്ചു പ്രവേശിക്കണം എന്ന് ഉത്തരവില്‍ പറയുന്നു. പകുതിയിലധികം ജോലിക്കാരും അവധിക്ക് പോയിട്ട് ദീര്‍ഘകാലം ആയതുകൊണ്ട് അവര്‍ക്ക് വീണ്ടും പരിശീലനം നല്‍കേണ്ടതായി വരും എന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം അവസാനത്തോടെ പുതിയ ചില വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനാല്‍ ആണ് കൂടുതല്‍ ജോലിക്കാരെ ആവശ്യമായി വന്നിരിക്കുന്നത് എന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് വൈസ് പ്രസിഡന്‍റ് ബ്രേഡീ ബ്രൈന്‍സ് വെളിപ്പെടുത്തി .

2022 മാര്‍ച്ച് മാസത്തിന് മുമ്പായി എണ്ണൂറിലധികം ജോലിക്കാരെ കൂടെ കണ്ടെത്തേണ്ടതുണ്ട് എന്ന് ബ്രേഡീ വ്യക്തമാക്കി. ജോലിക്കാരുടെ ക്ഷാമം കാരണം നൂറുകണക്കിന് വിമാനസര്‍വീസുകള്‍ ജൂലൈ മാസം തടസ്സപ്പെട്ടിരുന്നു അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചിരുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code