Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൂര്‍ണതയുടെ രാമായണകാലം

Picture

കര്‍ക്കടകം വന്നെത്തി. ഇന്നു മുതല്‍ ഒരു മാസം രാമായണ പുണ്യം പകരുന്ന നാളുകള്‍. മഹാമാരി വിതയ്ക്കുന്ന കര്‍ക്കടകത്തിലെ വറുതിയില്‍ ആത്മധൈര്യം നേടാനും ഐശ്വര്യ പൂര്‍ണമായ ജീവിതം സാധ്യമാക്കാനും മുന്‍ തലമുറ അനേകം അനുഷ്ഠാനങ്ങള്‍ നടത്തി വന്നിരുന്നു. കര്‍ക്കടകം പിറക്കുന്ന സംക്രമത്തോടെ കാവുകളെല്ലാം ഭക്തി സാന്ദ്രമായ അനുഷ്ഠാനങ്ങളുടെ രംഗഭൂമിയായി.

ശാന്തിയും സമാധാനവും നിറയാന്‍ സത്യവ്രതനും ധര്‍മപാലകനുമായ ശ്രീരാമചന്ദ്രന്റെ കഥ പാടാന്‍ കര്‍ക്കടകം ഉത്തമമാണെന്നാണു സങ്കല്‍പം. അതു കൊണ്ടു തന്നെ ക്ഷേത്രങ്ങളിലും കാവുകളിലിലും തറവാടുകളിലും വീടുകളിലും രാമായണ പാരായണം നടക്കുന്ന മാസമാണ് കര്‍ക്കടകം. രാമായണ പാരായണത്തിന് കൃത്യമായ ചിട്ടകളുണ്ടെങ്കിലും ഓരോ ദേശത്തും ഇതില്‍ മാറ്റങ്ങള്‍ കാണാം. രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിന് അനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണു വിശ്വാസം.

അതിരാവിലെയും വൈകിട്ടും രാമായണം പാരായണം ചെയ്യാറുണ്ട്. ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തോട് അനുബന്ധിച്ച് ദിവസവും പൂജകളും നടക്കാറുണ്ട്. കര്‍ക്കടകത്തിന്റെ പതിനാറാം നാളില്‍ മാരിമാറ്റലും ഇരുപത്തിയെട്ടാം നാളില്‍ ഐശ്വര്യ ദേവതയെ കുടിയിരുത്തലുമൊക്ക രാമായണ മാസാചരണവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ ചിലതാണ്. അന്നപൂര്‍ണേശ്വരിയായ ശീവോതിയെ സങ്കല്‍പിച്ച് ആദ്യ നെല്‍ക്കതിര്‍ ക്ഷേത്രങ്ങളിലും തറവാടുകളിലും വീടുകളിലും കയറ്റുന്ന ഇല്ലം നിറ കര്‍ക്കടകത്തിലാണ്.

കര്‍ക്കടക വാവിനു ശേഷമുള്ള മുഹൂര്‍ത്തമാണ് വടക്കന്‍ കേരളം ഇല്ലം നിറയ്ക്കു തിരഞ്ഞെടുക്കുന്നത്. കര്‍ക്കടകത്തിലെ അമാവാസി നാള്‍ പിതൃശ്രാദ്ധ കര്‍മത്തിന് അത്യുത്തമമാണ്. വടക്കന്‍ കേരളത്തിലെ തെയ്യം കുലപതി മണക്കാടന്‍ ഗുരുക്കളുടെ കരിവെള്ളൂരിലെ സമാധി മണ്ഡപത്തില്‍ കര്‍ക്കടക വാവിന് അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ നടത്തുന്ന ബലിതര്‍പ്പണം ഏറെ പ്രസിദ്ധമാണ്. മഹാമാരിയെ അകറ്റാന്‍ ആടിവേടനും കര്‍ക്കടോത്തിയും വീട്ടുമുറ്റങ്ങളിലെത്തുന്നതും കര്‍ക്കടകത്തിലാണ്.

പതിനാറാം നാളിലാണ് ആടിവേടന്റെ വരവെങ്കിലും ഓരോ ദേശത്തിലും ഇതിന് വ്യത്യസ്തതകളുണ്ട്. മലയാളികള്‍ കര്‍ക്കടക മാസത്തെ ദേഹരക്ഷയ്ക്കായും തിരഞ്ഞെടുത്തിട്ടുണ്ട്. പണ്ട് കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ച മലയാളികള്‍ കര്‍ക്കടകത്തെ പഞ്ഞമാസമായി കണ്ടിരുന്നു. കനത്ത മഴ കാരണം കൃഷിയിറക്കാത്ത ആ കാലം തികച്ചും വിശ്രമകാലമായിരുന്നു.

അതുകൊണ്ട് ആരോഗ്യ സംരക്ഷണത്തിനായി പഴമക്കാര്‍ ആ സമയം ഉപയോഗിച്ചു. ഉഴിച്ചില്‍, പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയ ആയുര്‍വേദ ചികിത്സ കര്‍ക്കടകത്തില്‍ നടക്കുന്നുണ്ട്. ദുര്‍മേദസ്സ് അകറ്റാനും ശരിയായ രക്ത ചംക്രമണത്തിനും ഈ ചികിത്സ ഏറെ സഹായകമാണ്. മുപ്പതോളം ഔഷധക്കൂട്ടു ചേര്‍ത്തു തയാറാക്കുന്ന കര്‍ക്കടക കഞ്ഞിയും പ്രധാനമാണ്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code