Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോസ്ആഞ്ചലസില്‍ നിര്യാതനായ ഫിലിപ്പ് പാറയ്ക്കലിന്റെ പൊതുദര്‍ശനം ജൂലൈ 23-ന്

Picture

ലോസ് ആഞ്ചലസ്: ലോസ്ആഞ്ചലസില്‍ നിര്യാതനായ ഫിലിപ്പ് പാറയ്ക്കലിന്റെ (ജോമി -68) പൊതുദര്‍ശനം ജൂലൈ 23-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8.30 വരെ Bastian & Perrott, Oswald Mortuary 18728 Parthenia St, Northridge, CA 91324-ല്‍ നടക്കും

സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 24-ന് ശനിയാഴ്ച രാവിലെ 11 മണിക്ക് St John Eudes Catholic Church 9901 Mason Ave, Chatsworth, CA 91311 -ലും നടക്കും.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനുശേഷം 1993 -ല്‍ അമേരിക്കയിലെത്തി ലോസ് ആഞ്ചലസില്‍ സ്ഥിരതാമസമാക്കി. സ്റ്റാഡ്ലര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

ലോസ് ആഞ്ചലസിലെ സാമുദായിക-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു പരേതന്‍.

നീഴൂര്‍ പാറയ്ക്കല്‍ പരേതനായ അലക്‌സാണ്ടറിന്റേയും മോനിപ്പള്ളി പൊട്ടനാനിക്കല്‍ ഏലിയാമ്മയുടെയും പുത്രനാണ്.

ഇടക്കോലി വള്ളിപ്പടവില്‍ ഗ്രേസിയാണ് ഭാര്യ .മക്കള്‍: ഉണ്ണി ഫിലിപ്പ് (സൗത്ത് കരോളിന), റോണി ഫിലിപ്പ് (ന്യൂജേഴ്സി). ഡോ. നിമ്മി വെട്ടുകാട്ടില്‍ (ചിക്കാഗോ), സില്‍പു എബ്രഹാം (താമ്പാ ) എന്നിവരാണ് മരുമക്കള്‍.

മേരിക്കുട്ടി ജെയിംസ് മണ്ണാര്‍കാട്ടില്‍ (യൂ.കെ) , സാവിയോ പാറക്കല്‍ - ഗ്രേസി പ്ലാത്തോട്ടം (ഹൂസ്റ്റണ്‍), ഡെയ്സി ജോസഫ് ചെമ്മലശ്ശേരില്‍ (രാമമംഗലം), സാനി പാറക്കല്‍ -ഡെയ്സി ചക്കാലത്തൊട്ടിയില്‍ (ഹൂസ്റ്റണ്‍), ബെറ്റി സജി കൊല്ലശേരില്‍ (ചിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code