Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആലപ്പുഴയില്‍ 19കാരി യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍

Picture

ആലപ്പുഴ: വള്ളികുന്നത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ലക്ഷ്മിഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ആണ് മരിച്ചത്. മാര്‍ച്ച് 21 നായിരുന്നു ഇവരുടെ വിവാഹം. സൈനിക ഉദ്യോഗസ്ഥനായ വിഷ്ണു അവധി കഴിഞ്ഞ് ജോലിസ്ഥലമായ ഉത്തരാഖണ്ഡിലേക്കു പോയിട്ട് അധികനാളായിട്ടില്ല.

ചൊവ്വാ രാവിലെ 11.30 ഓടെ കിടപ്പുമുറിയിലാണ് സുചിത്രയെ തൂങ്ങിയ നിലയില്‍ ഭര്‍തൃമാതാവ് കണ്ടത്. ഉടന്‍ അയല്‍ക്കാരെ വിളിച്ചുവരുത്തി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയത്ത് വിഷ്ണുവിന്റെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മരണ കാരണമെന്താണെന്നു വിശദമായി അന്വേഷിച്ചശേഷമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സമാനരീതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ, തിരുവനന്തപുരം വെങ്ങാനൂരില്‍ അര്‍ച്ചന എന്നീ പെണ്‍കുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷ് പൊലീസ് കസ്റ്റഡിയിലാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code