Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊന്നു; സഹോദരിക്ക് ഗുരുതര പരിക്ക്

Picture

പെരിന്തല്‍മണ്ണ: ഏലംകുളം പഞ്ചായത്തില്‍ യുവാവ് 21കാരിയെ കുത്തിക്കൊന്നു. എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യ ആണ് കൊല്ലപ്പെട്ടത്. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതിന്‍റെ പ്രതികാരമായാണ് കൊലയെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെ അക്രമത്തില്‍ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന്‍റെ മുകള്‍നിലയിലെ റൂമില്‍ കയറിയ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതി ആസൂത്രിതമായി കൊല നടത്തിയെന്നാണ് നിഗമനം. പ്രതിയെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.

ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ പെരിന്തല്‍മണ്ണയിലെ സി.കെ സ്‌റ്റോഴ്‌സ് എന്ന കട കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചിരുന്നു. കട കത്തിനശിച്ചതിലും അക്രമിക്ക് പങ്കുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code