Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോവിഡ് 19: ഗോവ അതിരൂപത ധ്യാനകേന്ദ്രം തുറന്നു നല്‍കാന്‍ തീരുമാനിച്ചു

Picture

പനാജി: മഹാമാരി അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ സെല്‍ഫ് ക്വാറന്‍ന്‍റൈന് ആളുകളെ പ്രവേശിപ്പിക്കാന്‍ ഗോവദാമന്‍ അതിരൂപതയുടെ ധ്യാനകേന്ദ്രം തുറക്കാന്‍ തീരുമാനം. പഴയ ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററിലെ സേവനത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിനായി അഞ്ച് നഴ്‌സുമാരെ ഹീത്‌വേ ഹോസ്പിറ്റലില്‍ പരിശീലനത്തിനായി അയച്ചതായി കാരിത്താസ്‌ഗോവ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സാവിയോ ഫെര്‍ണാണ്ടസ് പറഞ്ഞു. നിലവില്‍ ആരംഭിക്കുന്നത് 40 കിടക്കകള്‍ ആണെന്നും പത്ത് എണ്ണത്തിന് ഓക്‌സിജന്‍ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍ തിങ്ങിനിറഞ്ഞതിനാല്‍ കിടക്കകളൊന്നും രോഗികള്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് സഭാനേതൃത്വം സഹായവുമായി രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന്! ഗോവ ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് നേരി പറഞ്ഞു. സെല്‍ഫ് ക്വാറന്‍ന്‍റൈന് ചില മുറികള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ഡോക്ടര്‍മാര്‍ ലഭ്യമാണ്. ഇപ്പോള്‍ കൂടുതല്‍ നഴ്‌സുമാരെ അന്വേഷിക്കുകയാണ്. ജീവന്‍ രക്ഷിക്കുവാന്‍ പരമാവധി പരിശ്രമിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പ്രാര്‍ത്ഥനയ്ക്കും ആത്മീയ വിചിന്തനത്തിനുമായി 2014ലാണ് സെന്റ് ജോസഫ് വാസ് ധ്യാനകേന്ദ്രം അതിരൂപത ആരംഭിച്ചത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code