Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി എഫ് എഫ് ഗ്ലോബല്‍ ചാരിറ്റി കണ്‍വീനര്‍ അജിത് കുമാറിന്റെ നിര്യാണത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു   - (പി.പി ചെറിയാന്‍:ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍)

Picture

ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചാരിറ്റി കണ്‍വീനര്‍ ശ്രീ എസ് അജിത്കുമാറിന്റെയും, പി എം എഫ് റിയാദ് സെന്‍ട്രല്‍ അംഗവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ആയ ശ്രീ നൗഷാദ് വെട്ടിയറിന്റെയും ആകസ്മിക വേര്‍പാടില്‍ പി എം എഫ് ഗ്ലോബല്‍ കമ്മിറ്റി മെയ് 6 വ്യാഴഴ്ച്ചാ അനുസ്മരണ സമ്മേളനം നടത്തി. പി എം എഫിനൊപ്പം തന്റെ ഭൂരിഭാഗം സമയവും ചിലവഴിക്കുകയും, സംഘടനാപാടവം കൊണ്ട് ഏല്പിക്കുന്ന ഏതൊരു കാര്യവും വളരെ തന്മയത്വവും ശുഷ്കാന്തിയോടും കൂടി സര്‍ക്കാര്‍ സര്‍ക്കാരിതര ഓഫീസുകളില്‍ നേരിട്ട് പോയി മുഖ്യ മന്ത്രിയുടെ ഓഫീസില്‍ പോലും കടന്നു ചെന്ന് കൊണ്ട് പല കാര്യങ്ങളും സംഘടനക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരു വ്യക്തി ആയിരുന്നു അജിത് കുമാര്‍ എന്ന് പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം അനുസ്മരിച്ചു അതെ പോലെ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അംഗവും സാമൂഹ്യ പ്രവര്‍ത്തകനും ആയ നൗഷാദ് വെട്ടിയറിന്റെ വേര്‍പാടും സംഘടനക്കും സമൂഹത്തിനും വലിയ നഷ്ടം തന്നെ ആണെന്നും പ്രസിഡണ്ട് ചൂണ്ടിക്കാട്ടി.

നൂറ്റാണ്ടിലെ മഹാ വിപത്തായ കോവിഡ് മഹാമാരി മൂലം ഒട്ടനവധി ജീവനുകള്‍ ആണ് പൊലിഞ്ഞ് കൊണ്ടിരിക്കുന്നത് സംഘടനക്ക് എന്നും താങ്ങായിരുന്ന ഇവര്‍ രണ്ടു പേരുടെയും വേര്‍പാട് നമുക്ക് എല്ലാവര്ക്കും ആ കുടുംബങ്ങള്‍ക്കും താങ്ങാവുന്നതല്ലെന്ന് പി എം എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാണാട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ പി പി ചെറിയാന്‍, ഗ്ലോബല്‍ അസ്സോസിയേറ്റ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ എന്നിവര്‍ അനുശോചന യോഗത്തില്‍ അഭിപ്രായപ്പെട്ടു, കൂടാതെ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, സൗദി നാഷണല്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ സുരേഷ് ശങ്കര്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജിബിന്‍ സമദ്, അമേരിക്കല്‍ കോഓര്‍ഡിനേറ്റര്‍ ഷാജി രാമപുരം, കേരള സ്‌റ്റേറ്റ് പ്രസിഡണ്ട് ബേബി മാത്യു, ബിജു ദേവസ്സി എന്നിവര്‍ പരേതര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. കുംടുംബങ്ങള്‍ക്ക് സ്വാന്തനം എകുവാനും അവരോടൊപ്പം നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്നും ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം യോഗത്തില്‍ ഓര്‍മിപ്പിച്ചു അസ്സോസിയേറ്റ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശം നടത്തി.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code