Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലൈന്‍ ഏഴാമത് വാര്‍ഷീക സമ്മേളനം മെയ് 11ന്, ബിഷപ്പ് ഡോ. സി.വി. മാത്യു മുഖ്യാതിഥി   - പി.പി.ചെറിയാന്‍

Picture

ഹൂസ്റ്റണ്‍ :മെയ് 11നു ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലൈന്‍ 7 മത് വാര്‍ഷീക സമ്മേളനത്തില്‍ സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗികനുമായ ഡോ. സി.വി. മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും .വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. മേയ് 11 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ബിഷപ്പ് ഡോ. സി.വി. മാത്യുവിന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. email--tamathew@hotmail.com, cvsamuel8@gmail.com

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602 (കോര്‍ഡിനേറ്റര്‍)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code