Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Picture

ന്യൂയോര്‍ക്ക്: റിട്ടയേര്‍ഡ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ പുനലൂര്‍ ഇളമ്പല്‍ , കിഴക്കെ വിളയില്‍ ഇടിക്കുള ഡാനിയല്‍ (98) അമേരിക്കയില്‍ ലോങ്ങ് ഐലന്‍ഡില്‍ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ലോങ്ങ് ഐലന്‍ഡ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍.

രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യന്‍ ആര്‍മിയില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ചു. പിന്നീട് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ലോങ്ങ് ഐലന്‍ഡ് ബ്രദറണ്‍ സഭയുടെ ശുശ്രൂഷകനും ഉപദേഷ്ടാവും ആയിരുന്നു.

ഭാര്യ: മറിയാമ്മ യോഹന്നാന്‍.മക്കള്‍: ജോണ്‍സണ്‍ ഡാനിയേല്‍ എകആഅ യുടെ മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ കമ്മറ്റി മെമ്പര്‍, വത്സ ജോണ്‍സണ്‍, പരേതനായ ജോയി. മരുമക്കള്‍: സൂസന്‍, ജോണ്‍സണ്‍ (എല്ലാവരും യു.എസ്.എ).

Viewing: May 11 at 5.00 -9.00 pm at Maloney's family funeral home. Homegoing service: May 12 at 9.00 am and interment at pine lawn memorial park.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് വര്‍ഗീസ് Cell: 678 642 3447,Fax: 678 814 0489

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code