കൂട്ടിക്കല്‍: ഡൊമിനിക്കന്‍ സഭാംഗമായ ഫാ. തോമസ് ചള്ളവയലില്‍ (72) നിര്യാതനായി. സംസ്കാരം മാര്‍ ജോസഫ് അരുമച്ചാടത്ത്, മംഗലാപുരം ബിഷപ് റവ. ഡോ. പീറ്റര്‍ പോള്‍ സല്ഡാന്ഹ എന്നിവരുടെ കാര്‍മികത്വത്തില്‍ മംഗലാപുരത്ത് നടത്തി. കൂട്ടിക്കല്‍ ചള്ളവയലില്‍ പരേതരായ ദേവസ്യ - മറിയാമ്മ ദമ്പതികളുടെ മകനാണ്. 1978 ഒക്ടോബര്‍ 28ന് മാര്‍ ജോസഫ് പവ്വത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
ബാംഗളൂര്‍ സെന്റ് പീറ്റേഴ്സ് കോളജില്‍ പ്രഫസര്‍, നാഗ്പൂര്‍ സെന്റ് ചാള്‍സ് മേജര്‍ സെമിനാരി റെക്ടര്‍, ഗോവയില്‍ ഡൊമിനിക്കന്‍ സഭയുടെ നൊവീസ് മാസ്റ്റര്‍, ആലക്കോട് പൊയില്‍ സെന്റ് മാര്ട്ടിന് ആശ്രമത്തിന്റെ സുപ്പീരിയര്‍, മധ്യപ്രദേശിലെ പച്ച്മാരി ആശ്രമത്തിന്റെ സുപ്പീരിയര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ധ്യാനഗുരുവായ ഫാ. തോമസ് ഭാരതത്തിലെ അനേകം സ്ഥലങ്ങളില്‍ വിവിധ ഗ്രൂപ്പുകള്‍ക്കും സിസ്റ്റേഴ്സിനും വൈദികര്‍ക്കുമായി ധ്യാനങ്ങളും ക്ലാസുകളും നടത്തിയിട്ടുണ്ട്. സഹോദരങ്ങള്‍: ഏലിക്കുട്ടി, സിസ്റ്റര്‍ വിമല എസ്എച്ച്, ലൂസി, ജോസ്, സിബിച്ചന്.
Comments