Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാന്‍ കൈകോര്‍ക്കുന്നു   - സലിം അയിഷ (ഫോമാ ന്യൂസ് ടീം)

Picture

കോവിഡ് മഹാമാരിയുടെ അനന്തര ഫലമെന്നോണം ഇന്ത്യയില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതതരായവര്‍, ഓക്‌സിജനും, മരുന്നുകളും, ക്ര്യത്യമായി ലഭിക്കാത്തതുമൂലം, അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. കേരളത്തില്‍ കോവിഡ് മൂലം രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച വളരെ ആശങ്കയുളവാക്കുന്നു. അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യവും, രോഗ പ്രതിരോധ കുത്തി വെയ്പ്പുകള്‍ കൃത്യമായി കിട്ടാത്തതും രോഗികളുടെ എണ്ണം വളരെയധികം വര്‍ധിപ്പിക്കാന്‍ ഇടയായിട്ടുണ്ട്. ആതുരാലയങ്ങളില്‍ , ആവശ്യമായ കിടക്കകളും, ശ്വസന സഹായോപകരണങ്ങളും, മരുന്നുകളും ലഭ്യമല്ലാതെ കോവിഡ് ബാധിതര്‍ മരണത്തിനു കീഴ്‌പ്പെടുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തിലെ രോഗികള്‍ക്ക് ആവശ്യമായ , ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍, ടാങ്കുകള്‍, ബിപാപുകള്‍,തുടങ്ങിയവ ലഭ്യമാക്കുന്നതിന് ഫോമാ എല്ലാ സംഘടനകളുമായി ഒരുമിച്ച് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. കോഴിക്കോട്, തൃശൂര്‍ ജില്ലാ കലക്ടറുമാരുമായി കൂടിയാലോചനകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ജില്ലാ ആശുപത്രികള്‍ വഴി ആവശ്യമായ രോഗികള്‍ക്ക് സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തീരുമാനിച്ചത്.

ഏറ്റവും കുറഞ്ഞത് അഞ്ഞൂറു ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും, സിലിണ്ടറുകള്‍, ടാങ്കുകള്‍, ബിപാപുകള്‍ എന്നിവയും, കേരളത്തിലെ ജില്ലാ താലൂക്ക് ആശുപത്രികളില്‍ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം സാക്ഷാല്‍ക്കരിക്കാനാണ് ഫോമാ ലക്ഷ്യമിടുന്നത്

ഫോമ നേരിട്ടും, ഫോമയുടെ അംഗ സംഘടനകള്‍ വഴിയും, സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഉപകരണങ്ങള്‍ വാങ്ങി ആവശ്യമായവര്‍ക്ക് നേരിട്ട് എത്തിക്കുന്നത് വഴി രോഗികളായവര്‍ക്ക് പരമാവധി പ്രയോജനപ്പെടും എന്ന് ഫോമാ വിശ്വസിക്കുന്നു.

നിരവധി അംഗ സംഘടനകളും , വിവിധ ചാരിറ്റി സംഘടനകളും അവര്‍ സമാഹരിച്ച തുക ഫോമയെ ഏല്‍പ്പിക്കുവാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട് . കൂടുതല്‍ സംഘടനകള്‍ ഫോമായുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

രോഗ ബാധിതരായവര്‍ക്കും, ചികിത്സ സഹായം ആവശ്യമുള്ളവര്‍ക്കും ,രോഗ പ്രതിരോധ കുത്തി വെയ്പുകള്‍ ആവശ്യമായവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനുമുള്ള സഹായമെത്തിക്കുകയും, കിടത്തി ചികില്‍സിക്കാനുള്ള സംവിധാനമൊരുക്കുകയെന്നതും കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനും രോഗ വ്യപനം തടയുന്നതിനും അത്യന്താപേക്ഷിതമാണ്. രോഗത്തിലുണ്ടായികൊണ്ടിരിക്കുന്ന വര്‍ധന ആവശ്യ മരുന്നുകളുടെയും, ഓക്‌സിജന്റെയും ക്ഷാമത്തിന് കാരണമായിരിക്കുന്ന ഗുരുതരമായ സ്ഥിതി വിശേഷത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുക എന്ന ദൗത്യം എല്ലാ കാരുണ്യ മനസ്കരായ മലയാളികളുടെ സഹകരണത്തോടെ മാത്രമേ സാക്ഷാല്‍ക്കരിക്കാനാവൂ.

നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഫോമാ ലിങ്ക് ദയവായി ഫോര്‍വേഡ് ചെയ്യുക

https://gofund.me/c668fdc8

പ്രളയവും, ഉരുള്‍പൊട്ടലും, നിപ്പയും മൂലം തകര്‍ന്നു പോയ കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഫോമാ നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ ചെയ്ത സഹായത്തെ ഫോമാ നന്ദിപൂര്‍വ്വം ഈ അവസരത്തില്‍ സ്മരിക്കുന്നു.

കോവിഡിനെതിരായ പോരാട്ടത്തിലും ഓരോ മലയാളിയുടെയും സഹായ സഹകരണങ്ങള്‍ക്കായി ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code