Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ ക്രിസോസ്റ്റം ഇനി ഓര്‍മ്മകളില്‍, സംസ്ഥാന ബഹുമതികളോടെ കബറടക്കി

Picture

തിരുവല്ല: കാലം ചെയ്ത മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ സംസ്ഥാന ബഹുമതികളോടെ കബറടക്കി. തിരുവല്ല സഭാ ആസ്ഥാനത്ത് ബിഷപ്പുമാര്‍ക്കുള്ള പ്രത്യേക കല്ലറയിലായിരുന്നു കബറടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ശുശ്രൂഷകള്‍.

സംസ്ഥാനത്തിന്റെ ആദര സൂചകമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. കബറടക്ക ശുശ്രൂഷകള്‍ക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നല്‍കി. സഭയിലെ മറ്റു ബിഷപ്പുമാരും സഹോദര സഭകളിലെ ബിഷപ്പുമാരും ശുശ്രൂഷകളില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അണമുറിയാതെ ഒഴുകിയെത്തിയവരും തത്സമയ സംപ്രേഷണം വീക്ഷിച്ച പതിനായിരങ്ങളും വലിയ മെത്രാപ്പൊലീത്തയ്ക്ക് വേദനയോടെ അന്തിമോപചാരം അര്‍പ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.15ന് ആയിരുന്നു 103–ാം വയസ്സില്‍ മെത്രാപ്പൊലീത്ത കാലം ചെയ്തത്.

വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ഇംഗ്ലിഷിലും മലയാളത്തിലും അദ്ദേഹം അനുശോചന കുറിപ്പ് പ്രസിദ്ധീകരിച്ചു. മാര്‍ ക്രിസോസ്റ്റത്തിന്റെ ശ്രേഷ്ഠമായ ദൈവ ശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകള്‍ ദൂരീകരിക്കാനുള്ള ശ്രമങ്ങളും എല്ലാക്കാലവും ഓര്‍മിക്കപ്പെടുമെന്നു പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം വഹിക്കുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു എന്നും മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.

മനുഷ്യ സേവനമാണ് ഈശ്വരസേവ എന്നു വിശ്വസിച്ച് എല്ലാവരുടെയും നന്മയ്ക്കു വേണ്ടി തിരുമേനി തന്റെ ജീവിതം സമര്‍പ്പിച്ചു. മാര്‍ ക്രിസോസ്റ്റത്തിന്റെ കരുതലും സ്‌നേഹവും സമൂഹത്തിന്റെ എല്ലാ തുറകളിലും ലഭിച്ചിരുന്നെന്നും അദ്ദേഹത്തെ എല്ലാക്കാലത്തും ആദരവോടെ ഓര്‍മിക്കുമെന്നും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി പറഞ്ഞു. വലിയ പ്രശ്‌നങ്ങള്‍ പോലും നര്‍മത്തില്‍ ചാലിച്ച് അലിയിച്ചു കളഞ്ഞ ആ വലിയ ഇടയന്‍ ആഹ്ലാദത്തിന്റെ ഒരുപാട് ഓര്‍മകള്‍ ലോകത്തിനു സമ്മാനിച്ചാണു മടങ്ങുന്നതെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

കേന്ദ്രമന്ത്രി വി.മുരളീധരന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കൃഷ്ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ.യൂസഫലി, വൈഎംസിഎ ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ് ബെഞ്ചമിന്‍ കോശി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ , സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കോണ്‍ഗ്രസ് നേതാവ് നേതാവ് രമേശ് ചെന്നിത്തല.

മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള, എംപിമാരായ ആന്റോ ആന്‍റണി, എന്‍.കെ.പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ്, എ.എം.ആരിഫ്, രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, മുന്‍ കേന്ദ്ര മന്ത്രി കെ.വി.തോമസ്, കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, എംഎല്‍എമാരായ മാത്യു ടി.തോമസ്, വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, വി.കെ.പ്രശാന്ത്, തോമസ് കെ.തോമസ്, എം.വിന്‍സെന്റ്, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, സംവിധായകന്‍ ബ്ലെസി, ജോസഫ് എം.പുതുശ്ശേരി, രാജു ഏബ്രഹാം, കെ.സി.ജോസഫ്, പി.സി.ജോര്‍ജ്, കെ.ശിവദാസന്‍ നായര്‍, എം.മുരളി, മേഴ്‌സികുട്ടിയമ്മ, കെ.ശബരീനാഥന്‍, സ്റ്റീഫന്‍ ജോര്‍ജ്, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അനുശോചിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code