ടെല്‍ അവീവ് : ഇസ്രയേലില്‍ യഹൂദ തീര്‍ഥാടക കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും കുട്ടികളടക്കം 45 പേര് മരിച്ചു. 150 ലേറെപ്പേര്‍ക്കു പരുക്കേറ്റു. മൗണ്ട് മെറോണില്‍ റാബി ഷിമോന്‍ ബര് യൊക്കായിയുടെ കബറിടത്തില്‍ പതിനായിരക്കണക്കിനു തീര്‍ഥാടക!ര്‍ ഒത്തുചേരുന്ന വാര്‍ഷിക പ്രാര്ഥനാച്ചടങ്ങുകള്ക്കിടെ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. പുരുഷന്മാരുടെ നടപ്പാതയിലെ പടികളില്‍ തിരക്കിനിടെ വീണുപോയവര്ക്കാണു ചവിട്ടേറ്റത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു പറഞ്ഞു.
മൗണ്ട് മെറോണിലെ രണ്ടാം നൂറ്റാണ്ടിലെ കബറിടം യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ കേന്ദ്രങ്ങളിലൊന്നാണ്. തീവെളിച്ചത്തില്‍ രാത്രി മുഴുവനും നീളുന്ന പ്രാര്‍ഥനകളിലും നൃത്തങ്ങളുമാണു വാര്‍ഷിക ഉല്‍സവമായ ‘ലാഗ് ബോമറി’ന്റെ പ്രത്യേകത. വ്യാഴാഴ്ച അര്‍ധരാത്രി അപകടം നടക്കുമ്പോള്‍ തീര്‍ഥാടനകേന്ദ്രത്തില്‍ ഒരുലക്ഷത്തോളം പേരുണ്ടായിരുന്നുവെന്നാണു കണക്ക്.
Comments