തൃശൂര്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്നു കഴിഞ്ഞ പത്തു ദിവസത്തിനിടെ തൃശൂര്‍ അതിരൂപതയില്‍ മരണപ്പെട്ടത് 6 വൈദികര്‍. അതിരൂപതയുടെ അജപാലന ശുശ്രൂഷകളില്‍ സജീവമായി സേവനമനുഷ്ഠിച്ച ശേഷം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിക്കുകയായിരിന്ന വയോധിക വൈദികരാണ് രോഗബാധയെ തുടര്‍ന്നു മരണമടഞ്ഞിരിക്കുന്നത്.
ഫാ. ജോര്‍ജ് ചിറമേല്‍ (82), ഫാ. ജേക്കബ് തൈക്കാട്ടില്‍ (87), ഫാ. ജേക്കബ് ചെറയത്ത് (85), ഫാ. ജോസ് തെക്കേക്കര (87), ഫാ. ബര്‍ണാഡ് തട്ടില്‍ (78), മോണ്‍. ജോര്‍ജ് അക്കര (80) എന്നീ വൈദികരാണ് ഈ ദിവസങ്ങളില്‍ മരണമടഞ്ഞത്. ഇതില്‍ മൂന്നു വൈദികര്‍ കഴിഞ്ഞ ഏതാനും മണിക്കൂറിനിടെയാണ് മരണമടഞ്ഞത്. പ്രീസ്റ്റ് ഹോമില്‍ സേവനം ചെയ്യുന്ന വ്യക്തിയില്‍ നിന്നാണ് കോവിഡ് വ്യാപനം ഉണ്ടായത്. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്ക്കിടെയാണ് വൈദികരെ കോവിഡ് ബാധിച്ചത്.
Comments