ഡാളസ്: കേരളത്തിലെ വാശിയേറിയ നിയമസഭാ തിരെഞ്ഞെടുപ്പില്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ പിണറായി സര്‍ക്കാരിനു തുടര്‍ ഭരണത്തിനനുമതി നല്‍കിയതില്‍ അഭിമാനിക്കുകയും ,എല്‍ ഡി എഫിനെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിലേക്കു നയിക്കുന്നതിന് മുന്‍ നിരയില്‍ നിന്ന് നേതൃത്വം നല്‍കുകയും ചെയ്ത ക്യാപ്റ്റന്‍ പിണറായി വിജയനെ അഭിനന്ദിക്കുകയും, പുതിയതായി ചുമതലയേല്‍ക്കുന്ന കേരള ഗവണ്മെന്റ് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്യുന്നതായി ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്സാസ് ചാപ്റ്റര്‍ പ്ര സിഡന്റുമായ സണ്ണി മാളിയേക്കല്‍ അറിയിച്ചു .
കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിര്‍ണായക നാഴികക്കല്ലായ ഈ വിജയം മാനവരാശി മഹാമാരിയുടെ കടന്നുപോകുന്ന സാഹചര്യത്തില്‍ മനുഷ്യന് ഉപകാരപ്രദമായ രീതിയില്‍ ഭരണം കാഴ്ചവെക്കാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു . തിരെഞ്ഞെടുപ്പില്‍ ലഭിച്ച വ്യക്തമായ ഭൂരിപക്ഷം കഴിഞ്ഞ നാലു വര്‍ഷത്തെ പ്രത്യേക ഭരണത്തിന് അംഗീകാരമായി തന്നെ കണക്കിലെടുക്കണം. കക്ഷി രാഷ്ട്രീയ സാമുദായിക ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി ഈ ഭരണ സംവിധാനത്തെ സഹായിക്കേണ്ടത് പ്രവാസികളായി കഴിയുന്ന നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും സണ്ണി പറഞ്ഞു
Comments