കോഴിക്കോട്: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ ടി പി രാമകൃഷ്ണന് ജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് എബ്രഹാംക്കുട്ടിയെ 5033 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടി പി രാമകൃഷ്ണന് മണ്ഡലം നിലനിര്‍ത്തിയത്. തെരഞ്ഞെടുപ്പില്‍ ആദ്യം പുറത്തുവന്ന അന്തിമഫലമാണിത്.കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് ദൃശ്യമായത്. 13 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 10 ഇടത്തും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്.
വടകര, കുന്ദമംഗലം, കൊടുവള്ളി എന്നിവിടങ്ങളിലാണ് യുഡിഎഫ് ലീഡ് ഉയര്‍ത്തുന്നത്. കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ മുനീറും കുന്ദമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ദിനേശ് പെരുമണ്ണയും വടകരയില്‍ കെ കെ രമയുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
മന്ത്രിമാരായ എംഎം മണി, കെ കൃഷ്ണന്‍കുട്ടി, പിണറായി വിജയന്, കെകെ ശൈലജ ടീച്ചര്‍, എകെ ശശീന്ദ്രന് എന്നിവര്‍ വിജയമുറപ്പിച്ചു. മന്ത്രിമാരായ ടിപി രാമകൃഷ്ണന്, കടന്നപ്പള്ളി രാമചന്ദ്രന്, കടകംപള്ളി സുരേന്ദ്രന്, ഇ ചന്ദ്രശേഖരന്, എസി മൊയ്തീന് എന്നിവര്‍ മുന്നിലാണ്.
എംഎം മണി ഉടുമ്പന്‍ചോലയില്‍ ഇരുപതിനായിരത്തിലധികം വോട്ടിന് മുന്നിലാണ്. ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി 10,424 വോട്ടിന് ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന് 8,000ത്തിലധികം വോട്ടിനാണ് ലീഡ് ചെയ്യുന്നത്. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ ലീഡ് 4000 കടന്നു. 13,000ലധികമാണ് കെകെ ശൈലജയുടെ ലീഡ്
Comments