Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സംഘടനനേതൃസ്ഥാനം ആരുടെ കയ്യില്‍? (ആന്റണി ഫ്രാന്‍സിസ് വടക്കേവീട്)

Picture

എല്ലാ കാര്യങ്ങളും സ്വയം തീരുമാനിച്ചു സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചു മാത്രം ചെയ്യുന്നത് ഒരു സംഘടനയുടെ പ്രവര്‍ത്തന രീതിയല്ല. സൗഹൃദവും ശത്രുതയും അടുപ്പവും അകലവുമെല്ലാം നിയന്ത്രണശേഷിയുള്ള ഘടകങ്ങളാണ്. ആരാണ് നിയന്ത്രിക്കുന്നത് അഥവാ നേതൃസ്ഥാനത്തിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് സംഘടനയുടെ ഗതിയും പുരോഗതിയും തീരുമാനിക്കുന്നത്.

ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ഗുണമേന്മയുമുള്ള നേതൃപാടവമുള്ളവര്‍ കൂടെയുണ്ടെങ്കില്‍ ഏതു ഉലച്ചിലുകള്‍ക്കിടയിലും പ്രവര്‍ത്തനങ്ങളും കര്‍മപരിപാടികളും നിര്‍ബാധം തുടരും. പ്രലോഭകരോ അലസരോ സ്വയംപ്രേതിരല്ലാത്തവരോ ആണ് നേതൃസ്ഥാനത്തിരിക്കുന്നതെങ്കില്‍ പല കര്‍മ്മ പരിപാടികളും തുടങ്ങില്ല. തുടങ്ങിയാലും ഇടക്ക് വഴി തെറ്റുകയോ വഴിമാറിപ്പോകുകയോ ചെയ്യും മുന്നോട്ടു നയിക്കാന്‍ അറിയുന്നവരെ അകറ്റിനിര്‍ത്താതെ സഹകാരികളാക്കി കര്‍മപരിപാടികളിലെല്ലാം പങ്കാളികളാക്കി സംഘടനയുടെ പുരോഹതിയില്‍ കുതിപ്പുണ്ടാക്കുകയാണ് നിശ്ചലമാകാതിരിക്കാനുള്ള അടിസ്ഥാന മാര്‍ഗം നേതൃസ്ഥാനം ഏല്‍പ്പിക്കുന്നവര്‍ക്കു കരുതലുണ്ടാകണം.. നേതൃസ്ഥാനം ഏല്‍പ്പിക്കുമ്പോള്‍ അതേറ്റെടുക്കുന്നവര്‍ക്കു ക്ഷമയും കാര്യശേഷിയും നേതൃഗുണവും റ്റീംസ്പിരിറ്റുമുണ്ടാകണം

എല്ലാവര്‍ക്കും എല്ലാവരെയും വഴികാട്ടാനാവില്ല .വഴി അറിയാവുന്നവരെയും ആ വഴിയിലൂടെ നടക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക അസ്വസ്ഥതകളും അനിശ്ചിത്തവും അപരിചിതത്വവും പരിഹരിക്കാന്‍ അറിയാവുന്നവരെയും വേണം നിയന്ത്രണനവും നേതൃത്വവും ഏല്‍പ്പിക്കാന്‍

എല്ലാ കാര്യങ്ങളും എക്കാലവും ആര്‍ക്കും തനിച്ചു ചെയ്യാനാകില്ല . ഒരു താങ്ങു വേണമെന്ന് തിരിച്ചറിയുകയും താങ്ങാവുന്നവരെ അംഗീകരിക്കുകയും വേണം. തണലാകുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ വീക്ഷിച്ചാല്‍ പിന്നെ വെയില്‍ കൊള്ളുകയെ നിവൃത്തിയുള്ളു.കൂടെ നില്‍ക്കുന്നവരുടെ കഴിവിനെയും കരുത്തിന്റെയും ആശ്രയിച്ചു സംഘടനയുടെ കര്മപരിപാടികള്‍ ഫലപ്രദമായി മുന്നോട്ടു നയിക്കുവാന്‍ കഴിയുമ്പോള്‍ സംഘടന വളര്‍ച്ചയുടെ പാതയില്‍ മുന്നോട്ടു കുതിക്കും. അപ്പോള്‍ അവരെ ബഹുമാനിക്കുകയും കൂടെനിര്‍ത്തുകയും ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദവും അനുകരണീയവുമായ നേതൃപാടവം .

അളന്നെടുത്തുചേര്‍ത്തുനിര്‍ത്തിയവരെല്ലാം അകന്നുപോകുമ്പോള്‍ ക്ഷണിക്കാതെ കയറിവരുന്നവരാകും കരുത്താകുക. അന്യരെല്ലാം അപകടകാരികളല്ല.ചിലരെങ്കിലും ആശ്വാസകേന്ദ്രങ്ങളും ആത്മാര്‍ത്ഥതയുടെ അവതാരങ്ങളുമാകും.

നേതൃസ്ഥാനത്തിരിക്കുന്നവര്‍ക്കു പലപ്പോഴും കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് പല വ്യക്തികളുടെയും നിയന്ത്രണത്തിന് വിധേയമാകേണ്ടതായിവരും. സംഘടനയുടെ നല്ല നടത്തിപ്പിന് അത് ഉപകരിച്ചാല്‍ പ്രോത്സാഹിപ്പിക്കുകയും അല്ലാത്ത പക്ഷം അത്തരം പ്രവണതകളുടെ നേരെ കടിഞ്ഞാണിടുകയും വേണം.

അനുഭവങ്ങളില്‍ നിന്ന് രൂപപ്പെടുന്ന അറിവും പരിചയവുമാണ് വ്യത്യസ്തസ്ഥിതിവിശേഷങ്ങളെ വിവേകപൂര്‍വം കൈകാര്യം ചെയ്യുന്നതിനുള്ള പാടവം നല്‍കുന്നത്.തെറ്റ് തിരുത്തി പരിശീലിച്ചു വളരുന്നവര്‍ പരിഹരിക്കാനാകാത്ത തെറ്റുകള്‍ വരുത്തില്ല.അത് സ്വയം പരിശോധിച്ചതിന്റെ യും പിഴവ് പരിഹരിച്ചതിന്റെയും ഗുണമാണ്

ഒരേ സ്ഥലത്തു ഒരാള്‍ക്ക് ആഘോഷിക്കാനും ആനന്ദിക്കാനും കഴിയുന്നതിനു പരിധിയുണ്ട് .സ്ഥലം മാറ്റവും സ്ഥാനമാറ്റവും ആഗ്രഹിക്കാത്തവരെല്ലാം ഏകാനുഭവകേന്ദ്രങ്ങളിലെ തടവുകാരാണ്.എത്തിച്ചേര്‍ന്ന തീരങ്ങളോട് വിടപറയാനുള്ള മടിയാണ് പുതിയ തീരങ്ങളുടെ അനുഭവങ്ങള്‍ നിഷേധിക്കുന്നത്. കാലില്‍ ചങ്ങലകള്‍ ഉള്ളവന് എങ്ങനെയാണു ചിറകുകള്‍ വിരിച്ചു പറക്കാനാകുക.

ആയിരിക്കുന്ന അവസ്ഥയോടുള്ള അടിമത്തമാണ് അര്‍ഹതയുള്ള അനന്തസാധ്യതകളെയും ഇനിയുമാകാനുള്ള അവസ്ഥകളേയും അവസരങ്ങളെയും നിഷേധിക്കുന്നത്.നിലവില്‍ എന്താണ് എന്നതിനേക്കാള്‍ പ്രധാനമാണ് ഇനിയും എന്തൊക്കെ ആകാം എന്നത്.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code