Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോര്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Picture

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പതിനൊന്നാമതു കര്‍ഷകശ്രീ അവാര്‍ഡുകള്‍ , ക്യൂന്‍സ് ന്യൂയോര്‍ക്കിലെ സന്തൂര്‍ റെസ്റ്റോറന്റില്‍ വച്ച് നടത്തപ്പെട്ട ചടങ്ങില്‍വച്ചു വിതരണം ചെയ്യപ്പെട്ടു. ഫിലിപ് മഠത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ജോസ് കലയത്തിന്‍, ഡോ. ആനി പോള്‍, മനോജ് കുറുപ്പ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ സെനറ്ററില്‍നിന്നും സ്വീകരിച്ചു.

കര്‍ഷക പാരമ്പര്യത്തില്‍ നിന്നും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട കൃഷിയോടുള്ള ആഭിമുഖ്യം തന്റെ വീട്ടുവളപ്പിലും പിതാവ് പരീക്ഷിക്കുന്നുണ്ട്. മനസ്സും മണ്ണും ചേര്‍ന്നു മുളപ്പിക്കുന്ന വിളകള്‍ക്ക് പാരമ്പര്യത്തിന്റെ ഗന്ധവും പങ്കുവെയ്ക്കലിന്റെ നിറവും ഉണ്ടെന്നു ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് പ്രസ്താവിച്ചു. കൃഷികള്‍ പ്രോത്സാഹിപ്പിക്കുന്ന കര്‍ഷകശ്രീ സംഘടനക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകനോ ബിസിനെസ്സ്കാരനോ മെച്ചം എന്ന് ചോദിച്ചാല്‍ താന്‍ കര്‍ഷകനെയാണ് തിരഞ്ഞെടുക്കുക എന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് പറഞ്ഞു. നാടിന്‍റെ നട്ടെല്ല് കര്‍ഷകനാണ് എന്നതില്‍ സംശയമില്ല, പതിനൊന്നു വര്‍ഷങ്ങള്‍ നിരന്തരം ഈ സംഘടനയെ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ച ഫിലിപ്പ് മഠത്തില്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിത്തുകളെപ്പറ്റിയും സമയത്തെക്കുറിച്ചും കാലദോഷത്തെക്കുറിച്ചും തികച്ചും ബോധ്യമുള്ളവരാണ് കര്‍ഷകര്‍. കര്‍ഷക കുടുംബങ്ങളില്‍നിന്നും കുടിയേറിയ അമേരിക്കന്‍ മലയാളികള്‍ സമയത്തെക്കുറിച്ചും വിളകളെക്കുറിച്ചും നല്ല ധാരണ ജീവിതത്തില്‍ പുലര്‍ത്തുന്നുണ്ട്, അത് വീട്ടുവളപ്പിലെ കൃഷിയിറക്കിലും തെളിഞ്ഞുകാണുന്നു എന്ന് മാധ്യമ പ്രവര്‍ത്തകനായ കോരസണ്‍ വര്‍ഗീസ് പറഞ്ഞു. ഇന്ത്യയിലെ കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഭരണകൂടം പരമ്പരാഗത കാര്‍ഷിക മേഖലയെ എങ്ങനെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു എന്നും ന്യൂയോര്‍ക്ക് കര്‍ഷകശ്രീ എന്ന സംഘടന വിളിച്ചുപറഞ്ഞു. കോവിഡ് കാലത്തു വിളവെടുപ്പുകള്‍ ശേഖരിച്ചു അര്‍ഹതപ്പെട്ടവര്‍ക്ക് കിറ്റുകളായി വിതരണം ചെയ്യാനായത് കര്‍ഷകശ്രീ സംഘടനയുടെ ഒരു നേട്ടമായി വിലയിരുത്തപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാല്യന്യ രഹിതമായ കൃഷികള്‍ അവരവര്‍ തന്നെ വീട്ടുവളപ്പുകളില്‍ കൃഷിചെയ്യുന്ന ശീലം പ്രോത്സാഹിപ്പിക്കണമെന്നു ന്യൂയോര്‍ക്ക് ഹെഡ്ജ് ജേക്കബ് എബ്രഹാം പറഞ്ഞു. ന്യൂയോര്‍ക്കിലും ചെറുകിട കര്‍ഷകരെ നികുതിയിളവുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കണമെന്നു ജോസ് കലയത്തിന്‍ പറഞ്ഞു. വീടുകളില്‍ കൃഷിത്തോട്ടം എങ്ങനെ മെച്ചപ്പെടുത്താനാവും എന്ന് വിഷയത്തില്‍ ക്ലാസുകള്‍ നടത്തണം എന്ന് റോക്ക്ലാന്‍ഡ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ പറഞ്ഞു. വിളവെടുത്തു വീതിച്ചു നല്‍കുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല, മനോജ് കുറുപ്പ് പറഞ്ഞു.

- കോരസണ്‍ വര്‍ഗീസ്, vkorason@yahoo.com, 516-398-5989

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code