Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ.ജേക്കബ് പി.തോമസിനും കുടുംബത്തിനും സമുചിത യാത്രയയപ്പു നല്‍കി

Picture

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരിയായി മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനം നിര്‍വഹിച്ച ശേഷം ബാംഗ്ലൂര്‍ പ്രിംറോസ് മാര്‍ത്തോമാ ഇടവകയിലേക്കു സ്ഥലം മാറി പോകുന്ന റവ.ജേക്കബ്.പി. തോമസിനും കുടുംബത്തിനും ഇടവക സമുചിത യാത്രയപ്പ് നല്‍കി.

ഏപ്രില്‍ 25നു ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക് ശേഷം ട്രിനിറ്റി ദേവാലയത്തില്‍ വച്ച് നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ അസി.വികാരി റവ. റോഷന്‍.വി.മാത്യൂസ് അധ്യക്ഷത വഹിച്ചു. ഇടവക ഗായകസംഘത്തിന്റെ പ്രാരംഭ ഗാനത്തിന് ശേഷം ഇടവക മിഷന്‍ സെക്രട്ടറി ഏബ്രഹാം കെ.ഇടിക്കുള പ്രാര്‍ത്ഥിച്ചു.

ഇടവക വൈസ് പ്രസിഡണ്ട് ഷാജന്‍ ജോര്‍ജ്, അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങള്‍ ആശംസിച്ചു കൊണ്ട് ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് റവ. റോഷന്‍.വി.മാത്യൂസ് അധ്യക്ഷപ്രസംഗം നടത്തി.നാളിതുവരെ അച്ചനില്‍ നിന്നും ലഭിച്ച സഹോദര തുല്യമായ കരുതലും സ്‌നേഹവും എന്നും ഓര്‍മ്മിപ്പിക്കപ്പെടുമെന്നും റോഷന്‍ അച്ചന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സഭയിലെ സീനിയര്‍ വൈദികരിലൊരാളും ഇടവകാംഗവുമായ റവ. ഉമ്മന്‍ ശാമുവേല്‍, ഇടവക സെക്രട്ടറി റജി ജോര്‍ജ് എന്നിവര്‍ യാത്രാമംഗളാശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇടവക ഫിനാന്‍സ് ട്രസ്റ്റി ഏബ്രഹാം ജോസഫ് (ജോസ്) അക്കൗണ്ട്‌സ് ട്രസ്റ്റി ജോര്‍ജ് പുളിന്തിട്ട എന്നിവരും യാത്രാമംഗളങ്ങള്‍ നേര്‍ന്ന് ഇടവകയുടെ പാരിതോഷികം അച്ചന് സമ്മാനിച്ചു.

അച്ചനും കുടുംബവും ഇടവകയ്ക്ക് നല്‍കിയ എല്ലാ നിസ്വാര്‍ത്ഥ സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും സംസാരിച്ചവര്‍ സ്മരിക്കുകയും പ്രകീര്‍ത്തിക്കുയും ചെയ്തു. പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തില്‍ ഇടവകയ്ക്ക് അച്ചനില്‍ നിന്നും ലഭിച്ച ശുശ്രൂഷകള്‍ പ്രശംസനീയമായിരുന്നു. ഇടവകയുടെ ഓഡിയോ വീഡിയോ മിനിസ്ട്രി ടീം അച്ചന്റേയും കുടുംബത്തിന്റയും ഹൂസ്റ്റണിലെ നല്ല ഓര്‍മകള്‍ പങ്കിടുന്നതായ നിരവധി ഫോട്ടോകള്‍ കോര്‍ത്തിണക്കി പ്രദര്‍ശിപ്പിച്ച സ്ലൈഡ് ഷോ സമ്മേളനത്തിന് മാറ്റുകൂട്ടി.

ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ച ഹൂസ്റ്റണ്‍ ട്രിനിറ്റി കുടുംബത്തോട് എന്നും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഞങ്ങളുടെ ഓര്‍മകളില്‍ എന്നെന്നും ട്രിനിറ്റി ഉണ്ടായിരിക്കുമെന്നും ജേക്കബ് തോമസ് അച്ചന്‍, റിന്‍സി കൊച്ചമ്മ, മക്കളായ ഹര്‍ഷ, ഹന്നാ എന്നിവര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

സമ്മേളനത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഷോണ്‍ വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു. സേവികാസംഘം സെക്രട്ടറി ജൂലി മാത്യൂവിന്റെ സമാപന പ്രാര്‍ത്ഥനയ്ക്കും ജേക്കബ് പി തോമസ് അച്ചന്റെ ആശിര്‍വാദത്തിനും ശേഷം സമ്മേളനം അനുഗ്രഹകരമായി സമാപിച്ചു. യാത്രയയപ്പു സമ്മേളനത്തിന് ശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

ഏപ്രില്‍ 28, ബുധനാഴ്ച, ഉച്ചകഴിഞ്ഞു പെയര്‍ലാന്‍റ് പാര്‍സനെജില്‍ ഇടവക ജനങ്ങളും സുഹൃത്തുക്കളുമായ നിരവധി പേര്‍ എത്തി ചേര്‍ന്ന് വികാരനിര്‍ഭരമായ ഒരു യാത്രയയപ്പ് നല്‍കി. സൂം പ്ലാറ്റ്‌ഫോമില്‍ കൂടിയും ഇടവക ജനങ്ങള്‍ക്കു യാത്രാമംഗളങ്ങള്‍ നേരുന്നതിനു ഭാരവാഹികള്‍ ക്രമീകരണം ചെയ്തിരുന്നു. നിരവധി ഇടവകാംഗങ്ങള്‍ ഇവരെ യാത്ര അയയ്ക്കാന്‍ ഹൂസ്റ്റണ്‍ ഇന്‍റര്‍ കോണ്ടിനെന്‍റ്റല്‍ എയര്‍പോര്‍ട്ടിലും എത്തിച്ചേര്‍ന്നിരുന്നു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Picture2

Picture3

Picture

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code