Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായി നൈന - ഡെയ്‌സി സംയുക്ത അവാര്‍ഡ്

Picture

ന്യൂജേഴ്‌സി: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തില്‍ പ്രശസ്തമായ ഡെയ്‌സി ഫൗണ്ടേഷനും ചേര്‍ന്നു അമേരിക്കന്‍ ഐക്യനാടുകളിലുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായി നൈനഡെയ്‌സി ഹെല്‍ത്ത് ഇക്വിറ്റി അവാര്‍ഡ് സമ്മാനിക്കുന്നു. മഹാമാരിയുമായി പോരിടുന്ന ഭൂമിയിലെ മാലാഖാമാര്‍ ചില അവസരങ്ങളെങ്കിലും അസമത്വത്തിന്റെയും വ്യവസ്ഥാപരമായ വംശീയതയുടെയും ഇരകളായി തീരുന്നുവെന്ന സത്യം അംഗീകരിച്ചുകൊണ്ട് ആരോഗ്യരംഗത്തു നിലവിലുള്ള അസമത്വം ലഘൂകരിക്കാന്‍ സഹായിക്കുകയും ചെറുത്തുനില്പിനുതകുകയും ചെയ്യുന്ന സമര്‍ത്ഥരായ നഴ്‌സുമാരെ ബഹുമാനിക്കുന്നതിനാണ് ഈ അവാര്‍ഡ്. 2021 നവംബര്‍ മാസം ന്യൂയോര്‍ക്കില്‍ നടക്കുന്ന നാഷണല്‍ ക്ലിനിക്കല്‍ എക്‌സിലെന്‍സ് കോണ്‍ഫ്രറന്‍സില്‍വെച്ച് ഈ അവാര്‍ഡ് സമ്മാനിക്കുമെന്ന് നൈന അധ്യക്ഷ ഡോ . ലിഡിയ അല്‍ബുകര്‍ക്കി പ്രസ്താവിച്ചു.

നൈന ഡെയ്‌സി അവാര്‍ഡിലൂടെ വിദ്യാഭ്യാസം, കമ്മ്യൂണിറ്റി പങ്കാളിത്തം, നയരൂപീകരണക്കാരുമായുള്ള സജീവമായ ഇടപെടല്‍ എന്നിവയിലൂടെ ആരോഗ്യ തുല്യതയ്ക്കായി സംഭാവന നല്‍കിയ ഒരു വ്യക്തിഗത നഴ്‌സിനെയും ഒരു സംസ്ഥാന ഇന്ത്യന്‍ നഴ്‌സസ് സംഘടനയെയും അംഗീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് നൈന അവാര്‍ഡ്‌സ് ആന്‍ഡ് സ്‌കോളര്‍ഷിപ് ചെയര്‍ പേഴ്‌സണ്‍ വിദ്യാ കനകരാജ് അറിയിച്ചു. ആരോഗ്യ തുല്യതയ്ക്ക് ശക്തമായ പിന്തുണ ഉറപ്പാകുന്നതിനോടൊപ്പം ലോകമെമ്പാടുമുള്ള വ്യവസ്ഥാപരമായ വംശീയത ഉള്‍പ്പെടെ നിലവിലുള്ള എല്ലാ ആരോഗ്യ അസമത്വങ്ങള്‍ക്കും എതിരെ നൈന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി നൈന ഭാരവാഹികളായ ഡോ. ലിഡിയ അല്‍ബുകര്‍ക്കി, അക്കാമ്മ കല്ലേല്‍ , ഡോ. ബോബി വര്‍ഗീസ് , സുജ തോമസ് , താര ഷാജന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്കന്‍ ഐക്യ നാടുകളിലെ ഇന്ത്യന്‍ നഴ്‌സുമാരെ ഏകോപിപ്പിച്ചു 501 (സി) 3 ന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴിലുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന). ദേശീയ തലത്തില്‍ ഒരു കുടക്കീഴില്‍ എല്ലാ ഇന്ത്യന്‍ നഴ്‌സുമാരെയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയും ഒന്നിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. അമേരിക്കയിലുള്ള 50 സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൈതൃകമുള്ള നഴ്‌സുമാരുടെ ഉന്നത വിദ്യാഭ്യാസത്തിനും, വ്യക്തിവികസനത്തിനും, പ്രശനപരിഹാരത്തിനുമുള്ള ആദ്യോദിക ശബ്ദമായി പ്രവര്‍ത്തിക്കുന്നതിന് നൈന എന്നെന്നും പ്രതിജ്ഞാബദ്ധരാണ് . ജെ. പാട്രിക് ബാര്‍നെസിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡെയ്‌സി ഫൌണ്ടേഷന്‍. അമേരിക്കയിലും, ലോകമെമ്പാടുമുള്ള മികച്ച നേഴ്‌സുമാരെ തിരഞ്ഞെടുത്തു പ്രശസ്തിപത്രവും അവാര്‍ഡും നല്‍കുകവഴി ഈ ഭൂമിയിലെ സ്‌നേഹത്തിന്റെ മാലാഖമാരായ നഴ്‌സുമാരെ അംഗീകരിക്കുയാണ് ഡെയ്‌സി ഫൌണ്ടേഷന്‍ കഴിഞ്ഞ പല പതിറ്റാണ്ടുകളായി ചെയ്തുവരുന്നത്. കൂടുതല്‍ വിവരങ്ങള്‍ http://nainausa.org/ ല്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code