ആത്മാവ് നഷ്ടപ്പെട്ട ആധുനിക കര്‍മ്മ മണ്ഡലങ്ങളുടെ ആകുലതകളെയും അതിജീവനങ്ങളെയും അനാവരണം ചെയ്യുന്ന പ്രഭാഷണ പരമ്പരകള്‍ക്ക് കെ.എച്. എന്‍. എ. മിഷിഗണ്‍ വേദിയൊരുക്കുന്നു. ദൈനംദിന ജീവിതത്തില്‍ വേദാന്ത തത്വങ്ങളുടെ പ്രായോഗികത എന്ന വിഷയത്തെ അധികരിച്ചുള്ള ആദ്യ പ്രഭാഷണം ന്യൂയോര്‍ക്ക് വേദാന്ത സൊസൈറ്റി മുഖ്യ പ്രചാരകന് സ്വാമി സര്‍വ്വപ്രിയാനന്ദ മെയ് 2 ഞായര്‍ വൈകുന്നേരം 7.30 നു ( ഈസ്റ്റേണ്‍) നടത്തുന്നു.
കഴിഞ്ഞ നൂറ്റാണ്ടുകണ്ട പ്രമുഖ ആത്മീയ ആചാര്യന്മാരില് പ്രതിഭാശാലിയായിരുന്ന സ്വാമി വിവേകാനന്ദനാല് സ്ഥാപിതമായ അമേരിക്കയിലെ വേദാന്ത സൊസൈറ്റി ഭാരതത്തിലെ ശ്രീരാമകൃഷ്ണ മിഷന്റെ സഹോദര സ്ഥാപനമാണ്. മത വിശ്വാസങ്ങള്‍ക്കും ഭാഷാ പ്രാദേശികതകള്‍ക്കും അതീതമായി അമേരിക്കയിലെ ഹാര്‍വാര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ സര്‍വകലാശാലകളില്‍ ഭാരതീയ വേദാന്തത്തെക്കുറിച്ചു പ്രഭാഷണം നടത്തുന്ന യുവ സന്യാസിയാണ് സ്വാമി സര്‍വ്വപ്രിയാനന്ദ.
വടക്കേ അമേരിക്കയില്‍ എമ്പാടുമുള്ള സാധാരണക്കാരെയും സത്യാന്വേഷികളെയും ഒരേപോലെ പ്രഭാഷണ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കെ.എച്ച്.എന്‍.എ. മിഷിഗണ്‍ ഭാരവാഹികള്‍ അറിയിച്ചു.
https://encrypted-tbn0.gstatic.com/images?q=tbn:ANd9GcS57UtxxxX8Hjk5S9e8IiksxO4BMi7y5ew-Vw&s
Comments