Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിലന്‍ കഥാ പുരസ്കാരത്തിന് സൃഷ്ടികള്‍ അയക്കാന്‍ പതിനഞ്ചു ദിവസങ്ങള്‍ കൂടി

Picture

മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ (മിലന്‍) സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ അയക്കാന്‍ കഥാകൃത്തുക്കള്‍ക്ക് ഇനി പതിനഞ്ചു ദിവസങ്ങള്‍ മാത്രം.

അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി മിലന്‍ സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തില്‍ കൃതികള്‍ ലഭിക്കാനുള്ള അവസാന തീയതി മെയ് 15 ആണ്. മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രചയിതാവിനു കേരളത്തിലെ സുപ്രസിദ്ധനായ ശില്പി രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തി പത്രവും റീമാക്‌സ് റിയല്‍റ്റര്‍ കോശി ജോര്‍ജ്ജ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ കാഷ് അവാര്‍ഡും നല്‍കുന്നതാണ്. രണ്ടാം സ്ഥാനത്തെത്തുന്ന കഥക്ക് ജനനി മാസിക സ്‌പോണ്‍സര്‍ ചെയ്യുന്ന 301 ഡോളറും പ്രശസ്തി പത്രവും, മൂന്നാം സ്ഥാനക്കാരന് മാത്യു ചെരുവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.

മത്സരത്തിന്റെ നിബന്ധനകള്‍

1. അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസിമലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. 2. രചനകള്‍ 2000 വാക്കുകളില്‍ കവിയാത്തതും പ്രസിദ്ധീകരിച്ചതോ, അല്ലാത്തതോ ആകാവുന്നതുമാണ്. 3. മത്സരത്തിനയക്കുന്ന കഥകള്‍ താഴെ നല്‍കിയിരിക്കുന്ന ഈമെയിലായോ. ടൈപ്പ് ചെയ്‌തോ അയക്കാവുന്നതാണ്.. 4.കഥാകൃത്തിന്റെ പേരും, മേല്‍വിലാസവും, ഫോണ്‍ നമ്പറും, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, രചനയോടൊപ്പം പ്രത്യേകം അയക്കേണ്ടതാണ്. 5 .മത്സരത്തിലേക്കുള്ള പ്രവേശനഫീസായ 25 ഡോളര്‍ milan.michigan 20@ gmail .com എന്ന ഈമെയില്‍ വിലാസത്തില്‍ ഓണ്‍ലൈനായോ (Zelle / Google Pay ) ചെക്കായോ കഥയോടൊപ്പം അയക്കേണ്ടതാണ്. 6. മിലന്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന കഥാ സമാഹാരത്തിലേക്ക് കഥകള്‍ ചേര്‍ക്കാന്‍ താല്പര്യമുള്ളവര്‍, പ്രത്യേക അനുവാദം നല്‍കേണ്ടതാണ്. കഥകള്‍ തെരെഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ അവകാശം മിലനില്‍ നിക്ഷിപ്തമായിരിക്കും. 7. കേരളത്തില്‍ നിന്നുള്ള പ്രസിദ്ധരായ മൂന്നംഗ ജഡ്ജിങ് പാനല്‍ കഥകള്‍ വിലയിരുത്തി വിജയികളെ തീരുമാനിക്കുന്നതാണ്.വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. 8. മിലന്‍ ഭാരവാഹികളോ ,അംഗങ്ങളോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. 9 . രചനകള്‍ ലഭിക്കേണ്ട അവസാന തീയതി 2021 മെയ് 15.

കഥകളും, പ്രവേശന ഫീസും, അയക്കേണ്ട ഇമെയില്‍ വിലാസം: മിലന്‍.മിഷിഗന്‍20 @ജിമെയില്‍.കോം. (milan.michigan20@gmail.com) മെയില്‍ വിലാസം: Milan ,1615 Colony Drive, Rochester Hills MI 48307 ഓണ്‍ലെന്‍ പേയ്‌മെന്റ്: milan.michigan20@gmail.com / ഫോണ്‍ : 248. 837 .9935

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സുരേന്ദ്രന്‍ നായര്‍: 248.525.2351, അബ്ദുള്‍ പുന്നയൂര്‍ക്കളം :586 298 5612, തോമസ് കര്‍ത്തനാള്‍ : 586.747.7801, ജെയ്ന്‍ കണ്ണച്ചാംപറമ്പില്‍ : 248.251.2256, മനോജ് കൃഷ്ണന്‍ : 248.837.9935, സലിം മുഹമ്മദ് : 614.732.2424



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code