Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും ഇന്ന് (ശനി)   - സലിം അയിഷ (ഫോമാ ന്യൂസ് ടീം)

Picture

ഫോമയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട നഴ്‌സിംഗ് ഫോറത്തിന്റെ ഔപചാരിക ഉല്‍ഘാടനവും, ഫോമാ നഴ്‌സിംഗ് ഫോറം ആതുര സേവന രംഗത്തെ മികച്ച സേവന സന്നദ്ധര്‍ക്ക് നല്‍കുന്ന ഫോമ നഴ്‌സിംഗ് എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും, ഇന്ന് രാവിലെ ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാവിലെ 11 മണിക്ക് നടക്കും.

അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ഡോക്ടര്‍ സ്വാതി കുല്‍ക്കര്‍ണി മുഖ്യാതിഥിയായി പങ്കെടുക്കും. ഡോക്ടര്‍ ആഗ്‌നസ് തേരാടി, ഡോക്ടര്‍ ആനി പോള്‍, ഡോക്ടര്‍ രാജി തോമസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേരും.

1995 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ ചേര്‍ന്ന ഡോക്ടര്‍ സ്വാതി കുല്‍ക്കര്‍ണി, കോണ്‍സല്‍ ജനറല്‍ ആയി നിയമിതയാകുന്നതിനു മുന്‍പ് മുംബൈയില്‍ റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ആയിരുന്നു. സൗത്ത് ആഫ്രിക്കയിലും കോണ്‍സല്‍ ജനറല്‍ സേവനമനുഷ്ടിച്ചിട്ടുള്ള ശ്രീമതി സ്വാതി കുല്‍ക്കര്‍ണി ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ വിദേശരാജ്യങ്ങളുടെ അണ്ടര്‍ സെക്രട്ടറിയായും ജോലി ചെയ്തിട്ടുണ്ട്.

ഡോക്ടര്‍ ആഗ്‌നസ് തേരാടി, ഇന്ത്യാനയിലെ ഫ്രാന്‍സിസ്കന്‍ ഹെല്‍ത്ത് സെന്‍ററില്‍ നിലവിലെ വൈസ് പ്രസിഡന്റായും മുഖ്യ നഴ്‌സിങ് ഓഫീസര്‍ ആയും സേവനമനുഷ്ഠിക്കുകയാണ്. ചമശേീിമഹ അീൈരശമശേീി ീള കിറശമി ചൗൃലെ െീള അാലൃശരമ (ചഅകചഅ) യുടെ മുന്‍ പ്രസിഡന്റായിരുന്നു.

ഡോക്ടര്‍ ആനി പോള്‍ ന്യൂയോര്‍ക്ക് റോക്‌ലാന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് 14 ലെ ലെജിസ്ലേറ്ററും, ലെജിസ്ലേറ്റീവ് വൈസ് ചെയര്‍ പേഴ്‌സനുമാണ്. ന്യൂനപക്ഷ വനിതാ ബിസിനസ് എന്റര്‍െ്രെപസ് സംബന്ധിച്ച പ്രത്യേക സമിതിയുടെ ചെയര്‍ പേഴ്‌സണായും, പരിസ്ഥിതി, വിവിധ സേവന വിഭാഗം , ആസൂത്രണവും പൊതുമരാമത്തും, പൊതു സുരക്ഷയും നിയമങ്ങളും തുടങ്ങിയ സമിതികളില്‍ അംഗവുമായും ശ്രീമതി ആനി പോള്‍ സേവന മനുഷ്ടിച്ച് വരുന്നു.

ജോയിന്‍ കമ്മീഷനിലെ കോളിറ്റി ആന്‍ഡ് പേഷ്യന്‍റ് സേഫ്റ്റി വിഭാഗം ഡയറക്ടറാണ് ഡോക്ടര്‍ രാജി തോമസ്.ആരോഗ്യ പരിപാലന നിലവാരം മെച്ചപ്പെടുത്തല്‍, രോഗിയുടെ സുരക്ഷാ നേതൃത്വം, നഴ്‌സിംഗ് എന്നിവയില്‍ ഇരുപത് വര്‍ഷത്തിലേറെ ഭരണ വൈദ്യഗ്ധ്യമുള്ള ശ്രീമതി രാജി തോമസ്, ഷിക്കാഗോയിലെ റഷ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പേഷ്യന്റ് സേഫ്റ്റി ആന്റ് പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റിന്റെ ഡയറക്ടറായും ഇതിനു മുന്‍പ് സേവന മനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ന് നടക്കുന്ന ഉദ്ഘാടന വെബ്ബിനാറില്‍ സൂം ഐ.ഡി. നമ്പര്‍ : 958 0353 7253 വഴി എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, നഴ്‌സിങ് ഫോറം കോര്‍ഡിനേറ്റര്‍ ബിജു ആന്റണി, ചെയര്‍മാന്‍ ഡോക്ടര്‍ മിനി മാത്യു, സെക്രട്ടറി എലിസബത്ത് സുനില്‍ സാം, വൈസ് ചെയര്‍മാന്‍ റോസ് മേരി കോലഞ്ചേരി, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ഷൈല റോഷിന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code