വാഷിങ്ടന്‍ ഡി സി: ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായിരിക്കെ രാജ്യത്തു കഴിയുന്ന അമേരിക്കന്‍ പൗരന്മാരോടു ഉടന്‍ രാജ്യം വിടാന്‍ യുഎസ് ഗവണ്മെന്റ് നിര്‍ദേശിച്ചു. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും, ഇന്ത്യയിലുള്ളവര്‍ ഉടന്‍ മടങ്ങിവരണമെന്നുമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് നിര്‍ദേശിച്ചിരിക്കുന്നത്.
കോവിഡ് ചികിത്സയ്ക്ക് ഏറ്റവും പരിമിതമായ സൗകര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. ഇന്ത്യ വിടുന്നതിന് താല്പര്യമുള്ള എല്ലാവര്ക്കും യാത്രാ സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും, ഇന്ത്യയില്‍ നിന്നും നേരിട്ടു ദിവസവും വിമാന സര്‍വീസ് പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് വഴി ഉണ്ടായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ഇന്ത്യയില്‍ കുത്തനെ ഉയരുകയാണ്. അത്യാവശ്യത്തിനു ഓക്സിജന്‍ ലഭ്യമല്ല. ആശുപത്രികളില്‍ ആവശ്യത്തിനു സൗകര്യമില്ലാ എന്നതും അമേരിക്കന്‍ പൗരന്മാരെ തിരിച്ചു വിളിക്കുന്നതിനു കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നു. ലെവല്‍ ഫോര്‍ ട്രാവല്‍ ഹെല്‍ത്ത് നോട്ടീസാണ് സെന്റേഴ്സ് ഫോര്‍ ഡീസിസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ഇന്ത്യയെ സംബന്ധിച്ചു നല്‍കിയിരിക്കുന്നത്.
Comments