Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓ.സിഐ കാര്‍ഡ് പുതുക്കല്‍ ലളിതവത്കരിക്കുന്ന ഉത്തരവിനു സ്വാഗതം; വിദേശി എന്ന ഉത്തരവും പിന്‍വലിക്കണം: തോമസ് ടി. ഉമ്മന്‍

Picture

ന്യൂയോര്‍ക്ക്: ഓ സി ഐ കാര്‍ഡ് പുതുക്കുവാനുള്ള നിബന്ധനകള്‍ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഫോമാ ട്രഷറര്‍ തോമസ് ടി. ഉമ്മന്‍ സ്വാഗതം ചെയ്തു. പ്രവാസികള്‍ വളരെ നാളുകളായി ഉന്നയിച്ച ഈ ആവശ്യം സര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. പ്രവാസി സമൂഹം ഏറെ ആശ്വാസത്തോടെയാണ് സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്.

 

ഇനി അടിയന്തരമായി രണ്ട് കാര്യങ്ങള്‍ കൂടി സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. ഒന്ന്, ഓ.സി.ഐ. കാര്‍ഡുള്ളവരെ എന്‍. ആര്‍. ഐ കള്‍ക്ക് തുല്യരായി പരിഗണിക്കുന്നത് മാറ്റി ചില കാര്യങ്ങളില്‍ വിദേശികളായി കണക്കാക്കുമെന്ന് അടുത്ത കാലത്തിറക്കിയ ഉത്തരവ് പിന്‍വലിക്കുക. രണ്ട്, പാസ്‌പോര്ട്ട് സറണ്ടര്‍ എന്ന കടമ്പ കൂടി ഒഴിവാക്കുക..

 

ഒസിഐ പുതുക്കല്‍ ലളിതവല്‍ക്കരിക്കണമെന്ന് ഏറെക്കാലമായി പ്രവാസികള്‍ ആവശ്യപ്പെട്ടു വരുന്നതാണ് പുതുക്കലിനായി ഒട്ടേറെ രേഖകളുമായി കോണ്‌സുലേറ്റുകളിലും ഔട്ട് സോഴ്‌സിങ് ഏജന്‍സികളിലും കയറി ഇറങ്ങുന്ന സ്ഥിതിയായിരുന്നു. അതിനു വിരാമമിട്ടുകൊണ്ടുള്ള അധികൃതരുടെ നടപടി ആശ്വാസകരമാണ്.

 

നിസ്സാരമായി ചെയ്യേണ്ട നടപടികളാണ് ഓ സി ഐ റിന്യൂവല്‍ എന്ന് ചൂണ്ടിക്കാട്ടി അധികാരികളെ പല തവണ സമീപിച്ചിട്ടുള്ളതാണ്. പുതുക്കല്‍ നടപടി നിബന്ധനകള്‍ എത്ര നിസ്സാരമായി പരിഹരിക്കപ്പെടാവുന്നതാണെന്നു ഈ തീരുമാനം വ്യക്തമാക്കുന്നു. ഒട്ടേറെ നിവേദനങ്ങളും പ്രതിഷേധങ്ങളുമായി അധികാരികളെ സമീപിച്ചതിനു വൈകിയാണെങ്കിലും ഫലം കണ്ടെത്തിയത് പ്രവാസിസമൂഹത്തിന്റെ വിജയമാണ്. ഓ സി ഐ കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ചുള്ള ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ ദൂരീകരിക്കുവാന്‍ ഗവര്‍മെന്റിന്റെ തീരുമാനം സഹായകമാവും. ഗവര്‌മെന്റിനു അഭിനന്ദനവും നന്ദിയും അറിയിക്കുന്നു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code