Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു

Picture

ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരിലൊരാളായ അജു വാ രിക്കാട് ഹൂസ്റ്റണിലെ മാന്‍വെല്‍ സിറ്റി കൗണ്‍സിലിലെ പൊസിഷന്‍ 1 സ്ഥാനത്തേക്ക് മത്സരിക്കുന്നു.

 

പെയര്‍ലാണ്ട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന മന്‍വേല്‍ സിറ്റി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ചെറു നഗരമാണ്. 2010 ല്‍ ജനസംഖ്യ 5010 മാത്രമായിരുന്നെങ്കില്‍ 2020 കണക്കു പ്രകാരം ജനസംഖ്യ 15,111 ആണ്. കഴിഞ്ഞ 4 ടേമുകളായി 12 വര്‍ഷങ്ങള്‍ പൊസിഷന്‍ 1 അംഗമായി തുടരുന്ന ലാറി ആക്രി യുമായി ശക്തമായ മത്സരമാണ് ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ കൂടിയായ അജു വാരിക്കാട് കാഴ്ചവയ്ക്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ മീഡിയ കമ്മിറ്റിയംഗവും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അംഗവുമായ അജു ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക അക്കൗണ്ട്‌സ് ട്രസ്റ്റിയായും സേവനമനുഷ്ഠിക്കുന്നു.



മെയ് ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 ന് ആരംഭിക്കും. ഏപ്രില്‍ 24 വരെ നേരത്തെ വോട്ട് ചെയ്യേണ്ടവര്‍ക്ക് വോട്ട് ചെയ്യാവുന്നതാണ്. എ ജോണ്‍ (അജു ജോണ്‍) എന്ന് അറിയപ്പെടുന്ന അജുവിന്റെ സ്വദേശം തിരുവല്ലയാണ് . 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിട്രോയിറ്റിലേക്ക് കുടിയേറുകയും അവിടെനിന്ന് ജോലിസംബന്ധമായി അറ്റ്‌ലാന്‍റായിലേക്കും തുടര്‍ന്ന് ഹ്യൂസ്റ്റണിലേക്കും. തിരുവല്ല എസ്.സി.സെമിനാരി ഹൈസ്കൂളിലേയും മാര്‍ത്തോമ കോളേജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് എ ജോണ്‍.

 

ഊര്‍ജ്ജ ഉല്‍പാദന നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ പൂര്‍ണസമയ ഉദ്യോഗസ്ഥനാണ് ഏ ജോണ്‍. അതിനാല്‍ തന്നെ സിറ്റിയുടെ പ്രാഥമികമായ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും അത് പരിഹരിക്കുവാനുള്ള ഇച്ഛാശക്തിയും കഴിവും ഏ ജോണിന് കൈമുതലായുണ്ട്. സിറ്റിയുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനും റോഡ് വികസനത്തിനും കൂടുതല്‍ മികച്ച സംരംഭങ്ങളെ സിറ്റിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഫ്‌ലഡിങ് ആന്‍ഡ് ഡ്രൈനേജ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും ആണ് പ്രാഥമികമായ ശ്രദ്ധ ചെലുത്തുന്നത്.

 

സിറ്റിയിലെ ഇന്ത്യന്‍ വോട്ടുകള്‍ പ്രത്യേകിച്ച് മലയാളി വോട്ടുകള്‍ കഴിവതും സമാഹരിച്ചുകൊണ്ട് അജു ജോണിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ടീം നടത്തികൊണ്ടിരിക്കുന്നത്.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code