Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള അസ്സോസിയേഷന്‍ ഓഫ് ഡാലസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്   - പി.പി. ചെറിയാന്‍

Picture

ഗാര്‍ലന്റ് (ഡാലസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. പാന്‍ഡമിക്കിന്റെ സാഹചര്യത്തിലും കേരള അസ്സോസിയേഷന്‍ വര്‍ഷം തോറും നടത്തി വരുന്ന പരിപാടികള്‍ മുടക്കം കൂടാതെ സംഘടിപ്പിക്കുക എന്നതാണ് ഈ വര്‍ഷവും ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതെന്നു പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ പറഞ്ഞു.

 

കേരള അസ്സോസിയേഷന്‍ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു സൂം വഴിയാണ് ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 6 വരെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്. സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏതുഭാഷയിലും ഗാനങ്ങള്‍ പാടുന്നതിനുള്ള അവസരമുണ്ടെന്നു സംഘാടകര്‍ പറഞ്ഞു.

 

സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൂം മീറ്റിംഗ് ഐഡി 897 6104 4777

 

പാസ്സ് കോഡ് 975091 പരിപാടിയില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ദീപാ സണ്ണി (ആര്‍ട്ട്‌സ് ഡയറക്ടര്‍) 214 552 1300.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code