Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമയുടെ ആഭിമുഖ്യത്തില്‍ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദവും അവലോകനവും വെള്ളിയാഴ്ച   - (സലിം : ഫോമാ ന്യൂസ് ടീം)

Picture

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള സാമാജികരെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രില്‍ 6ന് നടന്നു. 74 .2 ശതമാനം സമ്മതിദായകര്‍ പങ്കെടുത്ത, ആവേശകരമായി നടന്ന പോരാട്ടത്തില്‍ 140 നിയമ സഭാ മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. തുടര്‍ഭരണം അഭ്യര്‍ത്ഥിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും,ഭരണമാറ്റം ആവശ്യപ്പെട്ടും, ഭരണം പിടിച്ചെടുക്കാനും ഐക്യ ജനാധിപത്യ മുന്നണിയും, ഇരുമുന്നണികളുടെയും ദൗര്‍ബല്യവും, പോരായ്മകളും മുതലാക്കി നേട്ടങ്ങള്‍ കൊയ്യാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയും കച്ചമുറുക്കി അംഗത്തിനറങ്ങിയ കേരള തെരെഞ്ഞെടുപ്പ് പോരാട്ടത്തെ എല്ലാവരും വളരെ ആകാക്ഷയോടെയാണ് നോക്കി കാണുന്നത്.

 

മൂന്ന് മുന്നണികളുടെയും അഭിപ്രായങ്ങളും ജയപരാജയ സാദ്ധ്യതകള്‍ അറിയാനും, തെരെഞ്ഞെടുപ്പാനന്തര കേരളം എന്തായിരിക്കുമെന്ന് കേള്‍ക്കാനും ഫോമാ രാഷ്ട്രീയ സമിതിയുടെ നേതൃത്വത്തില്‍ തെരെഞ്ഞെടുപ്പാനന്തര ജയപരാജയങ്ങളെ വിലയിരുത്താനായി നടത്തുന്ന രാഷ്ട്രീയ സംവാദം ഇന്ന് വൈകിട്ട് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 8.30 നു നടക്കുന്നു.

 

സംവാദത്തില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി കായംകുളം എം.എല്‍.എ അഡ്വ: പ്രതിഭ, ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ചു പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്, ഭാരതീയ ജനാധിപത്യ പാര്‍ട്ടിക്കായി രാഷ്ട്രീയകാര്യ വക്താവ് ശ്രീ ബി.രാധാകൃഷ്ണ മേനോന്‍ എന്നിവരും സംബന്ധിക്കും. ജോര്‍ജ്ജ് എബ്രഹാം , ഇ.എം.സ്റ്റീഫന്‍, സുരേഷ് നായര്‍ എന്നിവരുടെ പാനലായിരിക്കും സംവാദത്തെ നയിക്കുക. അരൂര്‍ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും, പ്രസിദ്ധ ഗായികയുമായ ശ്രീമതി ദലീമ ജോജോ സംവാദത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേരും.

 

തെരെഞ്ഞെടുപ്പാനന്തര കേരള രാഷ്ട്രീയ ഭാവിയെ കുറിച്ചും, മുന്നണികളുടെ വിലയിരുത്തലുകളും ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ പോകുന്ന സംവാദത്തില്‍ എല്ലാ രാഷ്ട്രീയ പ്രബുദ്ധരായവരും താഴെ കാണുന്ന സൂം ലിങ്കില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫോമാ രാഷ്ട്രീയ കാര്യ സമതി ചെയര്‍മാന്‍ സജി കരിമ്പന്നൂര്‍, ഭാരവാഹികളായ എ.സി.ജോര്‍ജ്ജ്, ഷിബു പിള്ള, സ്കറിയ കല്ലറക്കല്‍, ലോണാ എബ്രാഹാം, പോള്‍ ഇഗ്നേഷ്യസ്, ആന്റോ കവലക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു .
സൂം മീറ്റിംഗ് ഐ.ഡി.: 958 035 372 53.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code