Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ഷേവ് ടു സേവ് പ്രോഗ്രാമില്‍ മലയാളി റോസ് മേരിയും   - പി പി ചെറിയാന്‍

Picture

കന്‍സാസ്:കാന്‍സസ് സിറ്റിയില്‍ കാന്‍സര്‍ ചികിത്സക്കായി വരുന്ന രോഗികള്‍ക്കും അവരുടെ പരിചാരകര്‍ക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും പ്രദാനം ചെയ്യുന്ന അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സംരംഭമായ ഹോപ് ലോഡ്ജിനു വേണ്ടിയുള്ള ഫണ്ട് ശേഖരണ പരിപാടിയായ "ഷേവ് ടു സേവ്'ലാണ് ഇത്തവണ മലയാളിയായ റോസ്‌മേരി ചെറിയാന്‍ പങ്കെടുക്കുന്നത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി എല്ലാ വര്‍ഷവും നടത്തുന്ന "ഷേവ് ടു സേവ്' കോവിഡ് കാരണം ഈ വര്‍ഷം വിര്‍ച്ച്വല്‍ ആയിട്ടാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 2021 മേയ് 6ന് നടത്തുന്ന പരിപാടിയില്‍ റോസ്‌മേരി അടക്കം നിരവധി പേരാണ് തങ്ങളുടെ തലമുടി ഷേവ് ചെയ്തുകൊണ്ട് ഫണ്ട് ശേഖരിക്കാന്‍ സന്നദ്ധത കാണിച്ചിരിക്കുന്നത്. കാന്‍സാസില്‍ സ്ഥിരതാമസാക്കാരായ മലയാളികളായ ചെറിയാന്‍-സാലി ദമ്പതികളുടെ മകള്‍ റോസ്‌മേരി യുഎംകെസി മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്.

 

"ഷേവ് ടു സേവ്' പരിപാടിയില്‍ റോസ്‌മേരിയെ പിന്തുണച്ചുകൊണ്ട് സ്കറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആര്‍ട്ട് കോണ്ടസ്റ്റ് നടത്തപ്പെടുന്നു. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന തുക പൂര്‍ണ്ണമായും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിക്ക് സംഭാവന ചെയ്യും. കൂടാതെ ഈ തുകക്ക് തുല്യമായ സംഖ്യ സ്കറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷനും ജെന്നി ആന്റ് ജോസഫ് ചാരിറ്റബള്‍ ട്രസ്റ്റും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏതു കോണില്‍ നിന്നും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

 

രജിസ്റ്റര്‍ ചെയ്യുന്നതിന്
https://zchariamemorial.org
Join me at Shave to Save



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code