Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിഷിഗണില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച 246 പേര്‍ക്കു കോവിഡ് ; 3 മരണം   - പി.പി. ചെറിയാന്‍

Picture

മിഷിഗണ്‍: മിഷിഗണ്‍ സംസ്ഥാനത്തു രണ്ടു ഡോസ് കോവിഡ് 19 വാക്‌സിനേഷന്‍ ലഭിച്ചവരില്‍ 246 പേര്‍ക്കു വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയും മൂന്നുപേര്‍ ഇതിനെ തുടര്‍ന്ന് മരണമടയുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

 

പൂര്‍ണ്ണമായി വാക്‌സിനേഷന്‍ ലഭിച്ചതിനു രണ്ടാഴ്ചക്കുള്ളിലാണ് ഇവരില്‍ വീണ്ടും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കുത്തിവെപ്പു ലഭിച്ചവരില്‍ പലരിലും കോവിഡ് പോസിറ്റീവ് കണ്ടെത്തിയെങ്കിലും എല്ലാവരും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നില്ലെന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസ് വക്താവ് ലിന്‍ സ്റ്റിഫിന്‍ പറഞ്ഞു.

 

എങ്ങനെയാണ് വീണ്ടും വൈറസ് സജ്ജീവമായതെന്നു സിഡിസി അന്വേഷിച്ചുവരികയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇവരില്‍ കോവിഡിന്റെ രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമല്ലെന്നും, ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം 117 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 65 വയസ്സിനു മുകളിലുള്ളവരാണ് മരിച്ച മൂന്നു പേരും. മൂന്നു പേരും വാക്‌സിനേഷന്‍ ലഭിച്ചതിനു മൂന്നാഴ്ചയ്ക്കുള്ളില്‍ മരിക്കുകയായിരുന്നുവെന്നും ലിന്‍ വെളിപ്പെടുത്തി.

 

സാധാരണയായ വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ 14 ദിവസത്തിനകം രോഗപ്രതിരോധ ശക്തി വര്‍ധിക്കും. ചിലരില്‍ മാത്രമേ രോഗപ്രതിരോധം ലഭിക്കുന്നതിനു കൂടുതല്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരികയുള്ളൂ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മിഷിഗണില്‍ കോവിഡ് 19 കേസ്സുകള്‍ വര്‍ധിച്ചുവരികയാണ്. തിങ്കളാഴ്ച വൈകിട്ട് സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 700,000 കവിഞ്ഞിട്ടുണ്ട്.

 

ദിനംപ്രതി 50,000 കുത്തിവയ്പുകള്‍ എന്നതില്‍ നിന്നും ദിനം 100,000 ആയി വര്‍ധിപ്പിച്ചതായി ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ അറിയിച്ചു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code