Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കയില്‍ 53 വര്‍ഷം, പക്ഷെ ഇന്ത്യന്‍ പൗരന്‍; ആദ്യ വോട്ടറായി ജോര്‍ജ് ഏബ്രഹാം

Picture

ചെങ്ങന്നൂര്‍: അമേരിക്കയില്‍ 53 വര്‍ഷമായി ജീവിക്കുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) വൈസ് ചെയര്‍മാനും മുന്‍ യുഎന്‍ ഉദ്യോഗസ്ഥനുമായ ജോര്‍ജ് എബ്രഹാം ഇപ്പോഴും ഇന്ത്യന്‍ പൗരനാണ്. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐഡി മാത്രം മതിയായിരുന്നു വോട്ട് ചെയ്യാന്‍. അമേരിക്കയിലെ പോലെയല്ല ഐഡി വേണം. എന്നാലും ഒരു ബലത്തിന് പാസ്‌പോര്‍ട്ടും എടുത്തു. വിദേശി ആണെന്നു ആരെങ്കിലും പറഞ്ഞാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കാണിക്കാമല്ലോ. എന്തായാലും അതു വേണ്ടി വന്നില്ല.

 

രാവിലെ ആറരക്ക് തന്നെ ജോര്‍ജ് എബ്രഹാം വോട്ട് ചെയ്യാന്‍ പുറപ്പെട്ടു. ഏഴു മണിക്കു കല്ലിശേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ബൂത്ത് തുറന്നപ്പോള്‍ ആദ്യ വോട്ടറുമായി.

 

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. മുരളിക്ക് വോട്ട് ചെയ്തു. മുരളി പാര്‍ട്ടിക്കാരന്‍ മാത്രമല്ല പഴയ സുഹൃത്തുമാണ്. വലിയ വിജയ സാധ്യതയുമുണ്ട്. പാര്‍ലമെന്റ് ഇലക്ഷനില്‍ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അസംബ്ലിയിലേക്ക് വോട്ട് ചെയ്യുന്നത്.

 

നോക്കി നില്‍ക്കെ ക്യൂ ശക്തിപ്പെട്ടു. നല്ല തെളിച്ചമുള്ള കാലാവസ്ഥ. ജനം ഒഴുകിയെത്തുന്നു. എന്തായാലും മധ്യതിരുവിതാംകൂറില്‍ യുഡിഎഫ് വലിയ കുതിച്ചു ചാട്ടം തന്നെ നടത്തുന്നതായാണു കാണുന്നത്. ആദ്യം എഴുതി തള്ളിയവര്‍ തന്നെ അമ്പരന്നു പോയിരിക്കുന്നു. ഇടതുപക്ഷം നിശബ്ദര്‍. മലബാര്‍ മേഖലയിലാണ് അവരുടെ കണ്ണ്. ഇത് അതിശയം തന്നെ, ഈ ഇലക്ഷന്‍ ചരിത്രം കുറിക്കും. ജോര്‍ജ് എബ്രഹാം പറഞ്ഞു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code