മാനന്തവാടി രൂപതയിലെ മുതിര്‍ന്ന വൈദികന് ഫാ. ജോസഫ് തുരുത്തേല്‍ (84) നിര്യാതനായി. 2012 മുതല്‍ ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. 1937 മെയ് 28-ന് കോതമംഗലം രൂപതയിലെ മൈലക്കൊന്പ് ഇടവകയിലാണ് ജോസഫച്ചന് ജനിച്ചത്. പരേതരായ ചാക്കോ ത്രേസ്യ എന്നിവരാണ് മാതാപിതാക്കന്മാര്. മൂന്ന് സഹോദരന്മാരും നാല് സഹോദരിമാരുമാണ് ജോസഫച്ചന് ഉള്ളത്.
1966 മാര്‍ച്ച് പത്തിനാണ് ഫാ. ജോസഫ് തുരുത്തേല്‍ തിരുപ്പട്ടം സ്വീകരിച്ചത്. അവിഭക്ത തലശ്ശേരി അതിരൂപതക്കുവേണ്ടിയാണ് അച്ചന് പട്ടം സ്വീകരിച്ചതെങ്കിലും ഇപ്പോള്‍ മാനന്തവാടി രൂപതയിലുള്ള ഇടവകകളില്ത്തന്നെയാണ് അച്ചന് സേവനം ചെയ്തിട്ടുള്ളത്. 1966-ല്‍ കല്ലോടിയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ചു.
വഞ്ഞോട് സെന്റ് ജോസഫ് ചര്‍ച്ച്, വെള്ളമുണ്ട സെന്റ് തോമസ് ചര്‍ച്ച് , കുറുന്പാല സെന്റ് ജോസഫ് ചര്‍ച്ച്, പുതുശ്ശേരിക്കടവ് ക്രൈസ്റ്റ് ദ കിംഗ് ചര്‍ച്ച്, കപ്പിമല സെന്റ് ജോസഫ് ചര്‍ച്ച്, കല്‍പ്ര സെന്റ് മേരീസ് ചര്‍ച്ച്, കുപ്പാടിത്തറ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് , വിളന്പുകണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, മംഗളം ഗുഡ് ഷെപ്പേഡ് ചര്‍ച്ച്, അന്പായത്തോട് സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്, കോട്ടത്തറ സെന്റ് ആന്റണീസ് ചര്‍ച്ച്, കാവുമന്ദം ലൂര്‍ദ്ദ് മാതാ ചര്‍ച്ച്, ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് ചര്‍ച്ച്, മരക്കടവ് സെന്റ് ജോസഫ്സ് ചര്‍ച്ച്, കണിയാന്പറ്റ സെന്റ് മേരീസ് ചര്‍ച്ച്, അരിഞ്ചേര്‍മല സെന്റ് തോമസ് ചര്‍ച്ച്, കുറുമണി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, കല്ലുവയല്‍ സെന്റ് മേരീസ് ചര്‍ച്ച്, കരിന്പില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, പറളിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് എന്നീ ഇടവകകളിലായിട്ടാണ് ഫാ. ജോസഫ് തുരുത്തേല്‍ അജപാലനജീവിതം ചിലവഴിച്ചത്.
സംസ്കാരം നടത്തി.
Comments