Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം   - (സലിം : ഫോമാ ന്യൂസ് ടീം)

Picture

ആതുരസേവന രംഗത്തെ അനിവാര്യ ഘടകമായ നഴ്‌സുമാരെ ഏകോപിപ്പിക്കുന്നതിനും, ആവശ്യമായ സഹായങ്ങളും അറിവും ഊര്‍ജവും നല്‍കി, ആതുര സേവന രംഗത്തെ മാലാഖമാരോടൊപ്പം കൈകോര്‍ക്കാന്‍, ഫോമയുടെ നേതൃത്വത്തില്‍ ഡോ, മിനി എലിസബത്ത് മാത്യു ചെയര്‍ പേഴ്സണായും, ഡോ. റോസ്‌മേരി കോലെന്‍ചേരി വൈസ് ചെയര്‍ പേഴ്സണായും, എലിസബത്ത് സുനില്‍ സാം സെക്രട്ടറിയായും, ഡോ. ഷൈല റോഷിന്‍ ജോയിന്റ് സെക്രട്ടറിയായും ഫോമാ നഴ്സിംഗ് സമിതിക്ക് രൂപം നല്‍കി.ആദ്യമായാണു അമേരിക്കന്‍ മലയാളി നഴ്‌സുമാരെ ഏകോപിപ്പിക്കുന്ന ഒരു സമിതിക്ക് ഒരു മലയാളി സംഘടന, രൂപം നല്‍കുന്നത്.

 

മുന്‍വിധികളില്ലാത്ത, നീണ്ടു പോയേക്കാവുന്ന മഹാമാരിയുള്‍പ്പടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ഇരയായവരെ സേവന സന്നദ്ധതയും, ആത്മാര്‍ത്ഥതയും കൈമുതലാക്കി മാത്രം, കരുതലോടെ പരിചരിക്കുന്നവരാണ് നഴ്സുമാര്‍. 'സ്‌നേഹത്തിനു സുഖപ്പെടുത്താനാവാത്തത് ഒരു നഴ്സിന് സുഖപ്പെടുത്താനാവും'എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത് അതുകൊണ്ടാണ്. കാരുണ്യവും,കരുതലും ദയവായ്പ്പും കൈമുതലായുള്ള മാലാഖമാര്‍, ഉറ്റവരും ഉടയവരും, തന്നോടോപ്പമില്ലാത്ത ഏതു കാലാവസ്ഥയിലും, ഒരമ്മ മക്കളെയെന്നപോലെ , ഒരു സഹോദരി സഹോദരനെയെന്ന പോലെ, ഒരു അച്ഛന്‍ മകനെയോ മകളെയോ എന്നപോലെ ചേര്‍ത്ത് പിടിച്ചു നമ്മള്‍ക്ക് ഏതു പ്രതിസന്ധിയെയും നേരിടാന്‍ ഊര്‍ജ്ജം നല്‍കുന്നവരാണ് .

 

ആതുരസേവനരംഗത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍,നല്‍കുക, പരിശീലന കളരി സംഘടിപ്പിക്കുക. വിവിധ മേഖലകളിലെ തൊഴില്‍ സംബന്ധമായ അറിയിപ്പുകളും, ആവശ്യമായ തൊഴില്‍ സഹായങ്ങളും നല്‍കുക,ആരോഗ്യ രംഗത്തെ മാറ്റങ്ങളെ ബോധ്യപ്പെടുത്തുക, സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുക തുടങ്ങി നിരവധി പരിപാടികളാണ് മലയാളി നഴ്‌സിങ് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത് ഫോമയുടെ ട്രഷറര്‍ ശ്രീ തോമസ് ടി ഉമ്മന്റെ മേല്‍നോട്ടത്തിലാണ് മലയാളി നഴ്‌സിങ് സമിതി രൂപീകൃതമായിട്ടുള്ളത്.

 

ഫോമാ ദേശീയസമിതി അംഗമായ ശ്രീ ബിജു ആന്‍റണി ആണ് നഴ്‌സിംഗ് ഫോറത്തിന്റെ കോഡിനേറ്റര്‍.ചെയര്‍ പേഴ്സണായ ഡോ, മിനി എലിസബത്ത് മാത്യു ഫ്ളോറിഡയില്‍ ഫോര്‍ട്ട് മയേഴ്‌സില്‍ ഡി.എന്‍പി, പള്‍മണറി, ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് സ്ലീപ് മെഡിസിന്‍ നഴ്സ് പ്രാക്ടീഷണറും അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പര്‍വൈസറുമായി ജോലി ചെയ്തു വരികയാണ്. നഴ്സിംഗ് പ്രാക്ടീസില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോക്ടര്‍ മിനി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് നഴ്സ് പ്രാക്ടീഷണേഴ്സിന്റെയും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ നഴ്സുമാരുടെയും സജീവ അംഗമാണ്. സൗദി അറേബ്യയിലെ ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലിന്റെ മികച്ച നഴ്സ് അവാര്‍ഡും, ഫ്‌ലോറിഡയിലെ ഫോര്‍ട്ട് മയേഴ്‌സിലെ ലീ ഹെല്‍ത്തില്‍ എക്‌സലന്‍സ് അവാര്‍ഡും നേടിയിട്ടുണ്ട്.

പേഴ്സണല്‍ മാനേജ്മെന്റ് , കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിരുദാനന്തര ബിരുവുമുള്ള വ്യക്തിയാണ് വൈസ് ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട റോസ് മേരി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സര്‍ട്ടിഫൈഡ് അസോസിയേറ്റ് അംഗവും കൂടിയാണ്.നിലവില്‍ അമിത ഹെല്‍ത്ത് ഹിന്‍ഡ്സ്‌ഡെലില്‍ കേസ് മാനേജുമെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

 

അരിസോണയിലെ ഫീനിക്‌സില്‍ ഔട്ട്പേഷ്യന്റ് ഇന്റേണല്‍ മെഡിസിന്‍ പ്രാക്ടീസില്‍ പിസിപി നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്തുവരികയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എലിസബത്ത് സുനില്‍ സാം.അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ (അസീന) സജീവ അംഗമാണ്.

 

ജോയിന്റ് സെക്രട്ടറിയായ ഡോ. ഷൈല റോഷിന്‍ നഴ്സിംഗ് ഡയറക്ടറായി ന്യൂയോര്‍ക്ക് കിങ്സ് കൗണ്ടി ആശുപത്രിയിലും, നഴ്‌സ് പ്രാക്ടീഷണറായി ബ്രുക്ബലിനില്‍ ൗെയമരൗലേ റീഹാബിലും സേവനമനുഷ്ടിക്കുന്നു. ക്ലിനിക്കല്‍ പ്രാക്ടീസിലും നഴ്‌സിംഗ് വിദ്യാഭ്യാസത്തിലും 25 വര്‍ഷത്തിലധികം പരിചയമുള്ള ഷൈല റോഷിന്‍ അഡ്മിനിസ്ട്രേറ്ററായും നഴ്‌സ് എഡ്യൂക്കേറ്റര്‍ ആയും ഇതിനു മുന്‍പ് ജോലി ചെയ്തിട്ടുണ്ട്.

 

ഫോമാ നഴ്സിങ് ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ചു 10 തീയതി നടക്കും. ആതുര സേവന രംഗത്തെ മാലാഖമാര്‍ക്ക് കരുത്തും ഊര്‍ജ്ജവും, പകരാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ഫോമാ നഴ്സിങ് ഫോറത്തിന്റെ ഭാരവാഹികള്‍ക്ക് കഴിയട്ടെയെന്നും ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code