കര്‍ദിനാള്‍ തുമി അന്തരിച്ചു, കാമറോണില്നിന്നുള്ള ആദ്യ കര്‍ദിനാള്‍
വത്തിക്കാന്‍ സിറ്റി: കാമറോണിയന്‍ കര്‍ദിനാള്‍ ക്രിസ്റ്റ്യാന്‍ വിയ്ഗാന്‍ തുമി (90) വെള്ളിയാഴ്ച അന്തരിച്ചു. കാമറോണില്നിന്നുള്ള ആദ്യ കര്‍ദിനാളാണ്. 1988ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് കര്‍ദിനാള്‍ പദവി നല്‍കിയത്.
കാമറോണിലെ യാഗുവ, ഗാരുവ രൂപതകളിലെ ബിഷപ്പും ദുവാല അതിരൂപതയിലെ ആര്‍ച്ച്ബിഷപ്പുമായി സേവനം അനുഷ്ഠിച്ചിരുന്നു. 2009ല്‍ ആര്‍ച്ച്ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ചു. കര്‍ദിനാള്‍ തുമിയുടെ വിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം അറിയിച്ചു. ജനാധിത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ധീരതയോടെ നിലയുറപ്പിച്ച വ്യക്തിയായിരുന്നു കര്‍ദിനാളെന്ന് മാര്‍പാപ്പ അനുസ്മരിച്ചു.
Comments