Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ പാസ്‌പോര്‍ട്ട് കരുതണമെന്ന് അധികൃതര്‍   - പി.പി. ചെറിയാന്‍

Picture

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒസിഐ കാര്‍ഡിനോടൊപ്പം പഴയതും പുതിയതുമായ പാസ്‌പോര്‍ട്ട് കൂടി കരുതുന്നതാണ് ഉചിതമെന്ന് സാന്‍ഫ്രാന്‍സിസ്‌കൊ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് വ്യക്തമാക്കി. ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കേണ്ടതില്ല എന്ന വാര്‍ത്ത വ്യാപകമായതോടെയാണ് ഇങ്ങനെയൊരു വിശദീകരണം കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

 

ഒസിഐ കാര്‍ഡില്‍ പഴയ പാസ്‌പോര്‍ട്ട് നമ്പറാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ പഴയ പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കേണ്ടതില്ലെന്നും എന്നാല്‍ പുതിയ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും കോണ്‍സുലേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇമ്മിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇതിനെ കുറിച്ചു ഇന്ത്യന്‍ മിനിസ്ട്രി ഓഫ് എക്‌സറ്റേണല്‍ അഫയേഴ്‌സ് നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്.

 

ഒസിഐ കാര്‍ഡ് പുതുക്കുന്നതിനുള്ള ഗൈഡ് ലൈന്‍സ്:

 

1). 20 വയസിനു താഴെയുള്ളവരുടെ ഒസിഐ കാര്‍ഡ് പുതുക്കേണ്ി വരുമ്പോള്‍ പുതിയ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്.

 

2). 20 വയസിനും 50 വയസിനും ഇടയിലുള്ളവരുടെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഒസിഐ കാര്‍ഡ് പുതിയതായി എടുക്കേണ്ടതില്ല.

 

3). 50 വയസിനു മുകളിലുള്ളവര്‍ പാസ്‌പോര്‍ട്ട് പുതുക്കുകയാണെങ്കില്‍ ഒരു തവണ മാത്രം ഒസിഐ കാര്‍ഡ് പുതുക്കിയാല്‍ മതി.

 

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ ഒസിഐ കാര്‍ഡ് പുതുക്കുന്നതിനുള്ള സമയം ഡിസംബര്‍ 31 2021വരെ നീട്ടിയിട്ടുണ്ട്.

 

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code