പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭ സീനിയര്‍ വൈദികന് വയലത്തല ഓലിക്കല്‍ റവ. എം. എം. മാത്യൂസ് കോര്‍ എപ്പിസ്കോപ്പ (96) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രണ്ടിന് വയലത്തല മാര്‍ സേവേറിയോസ് സ്ലീബാ വലിയ പള്ളിയില്‍.
ഭാര്യ: അന്നമ്മ വെണ്ണിക്കുളം ചുരുളുകുഴിയില്‍ കുടുബാംഗം . മക്കള്‍:സാബു ഓലിക്കല്‍ (ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കുവൈറ്റ് അഹലി യുണൈറ്റഡ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്), ഓമന (കുവൈറ്റ്), കൊച്ചുമോള് (കുവൈറ്റ്).
പരേതന് ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ സെക്രട്ടറി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം, ഉന്നതതല സമിതിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരളത്തിനകത്തും പുറത്തുമായി നിരവധി ദേവാലയങ്ങളില്‍ വികാരിയായും സേവനം ചെയ്തു.
Comments