Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടെക്‌സസ് സംസ്ഥാനത്തെ മാസ്ക് മാന്‍ഡേറ്റ് നീക്കം ചെയ്തു   - പി.പി. ചെറിയാന്‍

Picture

ഓസ്റ്റിന്‍ : ടെക്‌സസ് സംസ്ഥാനത്തെ മാസ്ക്ക് ധരിക്കണമെന്ന ഉത്തരവ് റദ്ദ് ചെയ്തു ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. മാസ്ക്ക് മാന്‍ഡേറ്റ് നീക്കം ചെയ്യുന്നതിനും ടെക്‌സസിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉള്‍കൊള്ളുവാന്‍ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുമുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഗവര്‍ണര്‍ മാര്‍ച്ച് 2 ചൊവ്വാഴ്ച ഒപ്പുവച്ചത്.

 

ഇതോടെ മാസ്ക്ക് മാന്‍ഡേറ്റ് ഒഴിവാക്കുന്ന അമേരിക്കയിലെ 13ാം സംസ്ഥാനമായി ടെക്‌സസ്.ഉത്തരവ് മാര്‍ച്ച് 10 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഗവര്‍ണര്‍ ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 100% പ്രവര്‍ത്തന സജ്ജമായാല്‍ സംസ്ഥാനത്തു രോഗവ്യാപനം വര്‍ധിക്കുമോ എന്നതിനെ കുറിച്ചും വ്യക്തമായ ഉത്തരം ഉത്തരവിലുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചാണു ഗവര്‍ണര്‍ ഉത്തരവിറക്കിയത്.

 

ടെക്‌സസിലെ നിരവധി പേര്‍ക്കു തൊഴില്‍ നഷ്ടമാക്കിയ, നിരവധി ചെറുകിട വ്യവസായ ഉടമസ്ഥര്‍ക്ക് അവരുടെ ബില്ലുകള്‍ പോലും അടയ്ക്കാന്‍ കഴിയാത്ത സാഹചര്യം ഇനിയും ഉണ്ടാകാന്‍ അനുവദിച്ചു കൂടാ എന്നും ഗവര്‍ണര്‍ പറഞ്ഞു.

 

ടെക്‌സസിലെ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുതിയ ഉത്തരവ് ഇറക്കിയത്. മാസ്ക്ക് മാന്‍ഡേറ്റ് ഒഴിവാക്കിയതിനു മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടിയത് സംസ്ഥാനത്തെ 5.7 മില്യണ്‍ പേര്‍ക്കു കോവിഡ് വാക്‌സീന്‍ ലഭിച്ചു കഴിഞ്ഞുവെന്നാണ്.

 

മാസ്ക്ക് ധരിക്കാത്തിനു ഫൈനോ തടവോ ഇനി മുതല്‍ ഉണ്ടായിരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഏഴു ദിവസം തുടര്‍ച്ചയായി ആശുപത്രി കപ്പാസിറ്റിയില്‍ 15 ശതമാനത്തിലധികം ബെഡുകള്‍ കോവിഡ് രോഗികളെ കൊണ്ടു നിറഞ്ഞാല്‍ അതാതു കൗണ്ടി ജഡ്ജിമാര്‍ക്ക് 50% നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code