Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു

Picture

ലോകമെമ്പാടും മാര്‍ച്ച് എട്ടാം തീയതി അന്തര്‍ദ്ദേശീയ വനിതാ ദിനമായി ആചരിക്കുകയാണ്. "നേതൃനിരയിലെ സ്ത്രീകള്‍: കോവിഡ്-19 കാലത്ത് തുല്യ ഭാവി കൈവരിക്കുന്നു" എന്നതാണ് 2021 ലോക വനിതാ ദിനത്തിന്റെ മുദ്രാവാക്യം.

 

പൊതുജീവിതത്തില്‍ സ്ത്രീകളുടെ സമ്പൂര്‍ണ്ണവും ഫലപ്രദവുമായ പങ്കാളിത്തവും തീരുമാനമെടുക്കലും, അക്രമം ഇല്ലാതാക്കുക, ലിംഗസമത്വം, എല്ലാ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം,സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ആവശ്യപ്പെടുന്ന തലമുറ-സമത്വ പ്രചാരണം, തുല്യവേതനം, ശമ്പളമില്ലാത്ത പരിചരണവും വീട്ടുജോലിയും തുല്യമായി പങ്കിടല്‍, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കുക, സ്ത്രീകള്‍ക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഉറപ്പാക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങളില്‍ ഊന്നിയാണ് ഈ വര്‍ഷം വനിതാ ദിനം ആചരിക്കപ്പെടുന്നത്.

 

അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യ-സാംസ്കാരിക സേവനത്തിന്റെ പരിശ്ചേദമായ ഫോമയുടെ വനിതാ ഘടകവും, ഫോമയുമായി കൈകോര്‍ത്ത് ലോക വനിതാ ദിനം മാര്‍ച്ചു 13 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. 1980-90 കളില്‍ മലയാള ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ പ്രശസ്ത ചലച്ചിത്ര താരം സുനിത രാജ് വനിതാ ദിന ആഘോഷം ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി, വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വനിതകളെ ചടങ്ങില്‍ ആദരിക്കും. സംഘടനകളും, വ്യക്തികളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ നിന്ന് ജൂറി അംഗങ്ങള്‍ സൂഷ്മ പരിശോധന നടത്തി തെരഞ്ഞെടുക്കുന്ന , മുഖ്യധാരാ രാഷ്ട്രീയം, സാമൂഹ്യ സേവനം, സാംസ്കാരിക- വിനോദം, ആതുര സേവനം (ഡോക്ടര്‍സ് & നഴ്‌സ്), വിദ്യാഭ്യാസം, വാണിജ്യം-വ്യവസായം തുടങ്ങിയ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയാണ് ആദരിക്കുകയും പ്രശസ്തി പത്രം നല്‍കുകയും ചെയ്യുന്നത്. വനിതാ രത്‌നങ്ങളെ ആദരിക്കുന്ന ചടങ്ങ് പുതുമുഖ ചലച്ചിത്ര താരം പ്രിയ ലാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2019 ലെ മിസ്സിസ് ഇന്ത്യ വിവേഷ്യസ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍ അപര്‍ണ പാണ്ഢ്യ വനിതകളെ പ്രചോദിപ്പിക്കുന്നതിനും, ആത്മ വിശ്വാസമുള്ളവരാക്കുന്നതിനും പരിശീലനക്കളരിയും നടത്തും. വിവിധ സംഘടനകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാശില്‍പ്പങ്ങളും മേളങ്ങളും ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.

 

എല്ലാ അഭ്യുദയ കാംഷികളും ലോക വനിതാ ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നു വനിതാ ദേശീയ ഫോറം ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code