ഫാ. കെ.കെ.ഫിലിപ്പ് (70) നിര്യാതനായി
തിരുവല്ല: കല്ലൂപ്പാറ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനായിരുന്ന കുന്നുംപുറത്ത് ഫാ. കെ.കെ.ഫിലിപ്പ് (70) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10.30 ന് മലബാര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ കടമാംകുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
ഭാര്യസൂസമ്മ ഫിലിപ്പ്(നിലന്പൂര്‍ മന്പാട് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്,വടപുറംമാര് ക്ലീമീസ് യുപി സ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ്). അയിരൂര്‍ മേലേടത്ത് പുലിത്തിട്ട വടക്കേതില്‍ കുടുംബാംഗം. മകന്: കെന്‍സ് ഫിലിപ്പ്.മരുമകള്‍: സിമി സുല്‍ത്താന്‍ബത്തേരി.
Comments