Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാക്കിസ്ഥാനില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി

Picture

ഗുജറാന്‍വാല: ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയായ പാക്കിസ്ഥാനില്‍ നിന്ന് മറ്റൊരു വേദനിപ്പിക്കുന്ന വാര്‍ത്ത. ലാഹോറിലെ ഗുജറാന്‍വാലയിലുളള വുമണ്‍സ് കോളേജില്‍ പഠിച്ചിരുന്ന മെഹ്‌വിഷ് ബീബി എന്ന െ്രെകസ്തവ വിശ്വാസിയായ വിദ്യാര്‍ത്ഥിനിയെ മുഹമ്മദ് സാബിര്‍ എന്ന ഇസ്ലാം മത വിശ്വാസി, വിവാഹം ചെയ്യാനായി തട്ടിക്കൊണ്ടുപോയെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ഏജന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി പത്താം തീയതി രാവിലെ 8:10ന് കോളേജിലേക്ക് പോയ മെഹ്‌വിഷ് ബീബി പിന്നീട് തിരികെ എത്തിയില്ല. മകളെ കാണാതായപ്പോള്‍ പലരോടും തിരക്കിയെന്നും ഇതേ തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നും മെഹ്‌വിഷിന്റെ പിതാവായ പത്രാസ് മാസിഹ് പരാതിയില്‍ വിശദീകരിച്ചു.

 

മുഹമ്മദ് സാബിര്‍ എന്ന വ്യക്തി രണ്ട് കൂട്ടാളികളോട് ഒപ്പം തോക്കുചൂണ്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി െ്രെകസ്തവരായ ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരിന്നു. വെളുത്ത പിക്കപ്പ് വാഹനത്തില്‍ കയറ്റി കൊണ്ടാണ് അവര്‍ പോയതെന്ന്! മൊഴിയുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം വീണ്ടും ഉണ്ടായിരിക്കുന്നത് ഖേദകരമായ കാര്യമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖാലിദ് ഷഹസാദ് 'ഏജന്‍സിയ ഫിഡെസ്'നോട് പറഞ്ഞു. പഞ്ചാബ് പ്രവിശ്യയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഓരോ ദിവസവും തങ്ങളുടെ പെണ്‍കുട്ടികളെ ഓര്‍ത്ത് െ്രെകസ്തവ മാതാപിതാക്കള്‍ വേവലാതിപ്പെടുന്നുവെന്നും, ആരും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code