വാഷിങ്ടന്‍: ഇന്ത്യന്‍ വംശജനായ മജു വര്‍ഗീസിനെ (43) യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ് മിലിറ്ററി ഓഫിസിന്റെ (ഡബ്ല്യുഎച്ച്എംഒ) ഡയറക്ടറായും നിയമിച്ചു. അഭിഭാഷകനായ മജു വര്‍ഗീസ് നേരത്തെ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ സിഇഒ ആയിരുന്നു. ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ നടത്തിപ്പു സമിതിയിലും അംഗമായിരുന്നു.
തിരുവല്ലക്കാരായ മാത്യു – സരോജ ദമ്പതികളുടെ മകനായി ന്യൂയോര്‍ക്കിലാണു മജു ജനിച്ചത്. നിയമബിരുദത്തിനു ശേഷം മാസച്യുസിറ്റ്സ് സര്‍വകലാശാലയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സും സാമ്പത്തിക ശാസ്ത്രവും പഠിച്ചിട്ടുണ്ട്.
2000 ല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥി അല്‍ ഗോറിന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്നു. ബറാക് ഒബാമ പ്രസിഡന്റായപ്പോള്‍ വിവിധ തസ്തികകളില്‍ മജു 6 വര്‍ഷം സേവനമനുഷ്ഠിച്ചു. അമേരിക്കക്കാരിയും പോളിസി വിദഗ്ധയുമായ ജൂലി വര്‍ഗീസാണ് ഭാര്യ. ഒരു മകനുണ്ട്: 14 വയസ്സുള്ള ഇവാന്. വൈറ്റ് ഹൗസ് ചടങ്ങുകളില്‍ മിലിറ്ററി സേവനങ്ങള്‍ ലഭ്യമാക്കുന്ന ഓഫിസാണ് ഡബ്ല്യുഎച്ച്എംഒ.
Comments