Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 6 ശനിയാഴ്ച   - പി.പി. ചെറിയാന്‍

Picture

ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 6 ന് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ വെര്‍ച്യുല്‍ പ്ലേറ്റഫോം വഴി നടത്തപെടുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്ക ചര്‍ച്ചാണ്.

 

സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാര്‍ത്ഥനാ ദിനം . സൗത്ത് ഫസഫിക് ഓഷന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമായ ്മിൗമൗേ ല്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ പ്രത്യേക പ്രാര്‍ത്ഥനാ വിഷയമാക്കി, ഈവര്‍ഷത്തെ ചിന്താവിഷയമായ തിരഞ്ഞെടുത്തിരിക്കുന്നത് "ബില്‍ഡ് ഓണ്‍ എ സ്‌ട്രോങ്ങ് ഫൌണ്ടേഷന്‍"മത്തായി 7. 24 -27 വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഷിജി അലക്‌സാണ് (ചിക്കാഗോ മാര്‍ തോമ ചര്‍ച്ച്) സന്ദേശം നല്‍കുന്നത്.

 

ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.

 

ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഡാളസ് ഫോര്‍ട്ട് വത്തിലെ എല്ലാ ്രൈകസ്തവ ദേവാലയങ്ങളിലേയും സ്ത്രീകള്‍ പങ്കെടുക്കണമെന്ന് കെ ഇ സി എഫ് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ ,സുജാത ജോസഫ്( കോര്‍ഡിനേറ്റര്‍ ) എന്നിവര്‍ അറിയിച്ചു.

 

Meeting ID: 850 032 66789
Passcode: 389331

കൂടുതല്‍ വിവരങ്ങള്‍ക്ക് Rev. Fr. ജേക്കബ് ക്രിസ്റ്റി
Ph: (281 ) 904 6622 (C)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code