Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു

Picture

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 13-നു ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് (905 എസ്. കെന്റ് ഈവ്, എല്‍മസറ്റ്) ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു.

 

ലോകമെമ്പാടുമുള്ള സമസ്ത ജനങ്ങളേയും ദൈവസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു. ഈവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട രാജ്യമായ വാനുവറ്റായിലെ (Vanuata) ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളും അനുഭവിക്കുന്ന വേദനകളും പ്രയാസങ്ങളും പരിഹരിക്കുന്നതിനായി പ്രാര്‍ത്ഥനകളും, പരിത്യാഗപ്രവര്‍ത്തികളും നടത്തുന്നു.

 

മത്തായി സുവിശേഷം 7:24-27 വേദഭാഗങ്ങളെ ആസ്പദമാക്കി ചിക്കാഗോ മാര്‍ത്തോമാ സഭയിലെ സരിതാ മാത്യു മുഖ്യ സന്ദേശം നല്‍കും. മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കും അനുതാപ പ്രവര്‍ത്തനങ്ങള്‍ക്കും എക്യൂമെനിക്കല്‍ കൗണ്‍സിലിലെ വൈദീകരും വനിതാഫോറവും നേതൃത്വം നല്‍കും.

 

പ്രാര്‍ത്ഥനാദിന പരിപാടികളുടെ വിജയത്തിനായി റവ.ഫാ. രാജു ദാനിയേല്‍ ചെയര്‍മാനായും, സുജാത ഏബ്രഹാം, ഷൈനി തോമസ് എന്നിവര്‍ കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കുന്നു.

 

റവ.ഫാ. ഹാം ജോസഫ് (പ്രസിഡന്റ്), റവ.ഡോ. ഭാനു സാമുവേല്‍ (വൈസ് പ്രസിഡന്റ്), ആന്റോ കവലയ്ക്കല്‍ (സെക്രട്ടറി), ഏലിയാമ്മ പുന്നൂസ് (ജോയിന്റ് സെക്രട്ടറി), ഏബ്രഹാം വര്‍ഗീസ് (ട്രഷറര്‍) എന്നിവര്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു.

 

ഈ പ്രാര്‍ത്ഥനാചരണം ഫ്‌ളവേഴ്‌സ് ടിവി ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം ചെയ്യും.www.flowerstv.us.livebroadcast

 

ലോക പ്രാര്‍ത്ഥനാദിനത്തിന് ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിക്കുന്നു. ഫാ. ഹാം ജോസഫ് (708 856 7490), ഫാ. രാജു ദാനിയേല്‍ (214 476 6584), ആന്റോ കവലയ്ക്കല്‍ (630 666 7310).

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code