Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 13 ശനിയാഴ്ച   - പി.പി. ചെറിയാന്‍

Picture

ചിക്കാഗോ : അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഷിക്കാഗോയില്‍ മാര്‍ച്ച് 13 ന് ആചരിക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ വെര്‍ച്യുല്‍ പ്ലേറ്റഫോം വഴി നടത്തപെടുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചാണ്.


സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാര്‍ത്ഥനാ ദിനം. ഈവര്‍ഷത്തെ ചിന്താവിഷയമായ തിരഞ്ഞെടുത്തിരിക്കുന്നത് "ബില്‍ഡ് ഓണ്‍ എ സ്‌ട്രോങ്ങ് ഫൌണ്ടേഷന്‍"മത്തായി 7. 24 27 വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.

 

ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.

സൗത്ത് ഫസഫിക് ഓഷന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമായ ്മിൗമൗേ ല്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ പ്രത്യേക പ്രാര്‍ത്ഥനാ വിഷയമാക്കി, ദൈവത്തിന്റെ സൃഷ്ടികള്‍ എല്ലാം എത്ര മനോഹരം എന്ന ധ്യാനചിന്തയാണ് ഈ വര്‍ഷത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ സരിത മാത്യുവാണു (ചിക്കാഗോ മാര്‍ തോമ ചര്‍ച്ച )സന്ദേശം നല്‍കുന്നത് , ചിക്കാഗോയിലെ എല്ലാ ്രൈകസ്തവ ദേവാലയങ്ങളിലേയും സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് റവ ഫാ ഹാം ജോസഫ് (പ്രസിഡന്റ് ),ആന്റോ കവലക്കല്‍ (സെക്രട്ടറി ) എന്നിവര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ റവ ഫാ: രാജു ഡാനിയേല്‍ 214 476 6484 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Live Broadcast on :
WWW: FLOWERSTV.US./LIVEBROADCAST



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code