Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

Picture

മെല്‍ബണ്‍ : മെല്‍ബണിലെ ക്ലരിന്‍ഡയില്‍ താമസമാക്കിയ കൊട്ടാരക്കര സ്വദേശി മാത്യു നെല്ലിവിളയുടെ ഭാര്യ മേരിക്കുട്ടി നെല്ലിവിള (69) വ്യാഴാഴ്ച വെളുപ്പിന് മോണാഷ് ഹോസ്പിറ്റലില്‍ വച്ച് അന്തരിച്ചു. അന്തരിച്ച മേരിക്കുട്ടി കുറുപ്പന്തറ കണ്ടാരപ്പള്ളില്‍ പരേതനായ  മാത്യൂവിന്റെയും പരേതയായ ജോസഫൈന്റെയും മകളാണ്.

 

കഴിഞ്ഞ മുപ്പത്തിനാല് വര്‍ഷമായി ക്ലേയറ്റണടുത്തുള്ള ക്ലരിന്‍ഡയിലാണ് താമസം. മേരിക്കുട്ടി നെല്ലിവിളയുടെ ഭൂതീകശരീരം മാര്‍ച്ച് 3ാം തീയതി ബുധനാഴ്ച വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ ടോബിന്‍ ബ്രദേഴ്‌സ് ഫ്യൂണറല്‍ സര്‍വ്വീസ്, 505, Princes Hwy, Noble Park ല്‍ വച്ച് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ശവസംസ്കാര ചടങ്ങുകള്‍ മാര്‍ച്ച് 4 ന് 11.30 ന് ക്ലരന്‍ഡ സെന്റ്. ആന്‍ഡ്രൂസ് പള്ളിയില്‍ വച്ച് പ്രാര്‍ത്ഥനാ ചടങ്ങുകളോടെ നടത്തപ്പെടും. മക്കള്‍ മിഷേല്‍, മി ബില്‍, മാര്‍ട്ടിന്‍, മരുമക്കള്‍ തോമസ് കളരിക്കല്‍ , ഇടിഞ്ഞില്ലം തിരുവല്ല, ജോര്‍ജ് ചെറിയ തുണ്ടം ,തിരുവനന്തപുരം, ദിവ്യാ സിറിയക് പനച്ചിപുരം പാലാ എന്നിവരാണ്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code