കാലിഫോര്‍ണിയ: പ്രശസ്ത സാഹിത്യകാരന് ജോയന് കുമരകം അന്തരിച്ചു. 84 വയസ്സായിരുന്നു ദീര്‍ഘകാലമായി കാലിഫോര്‍ണിയയില്‍ നഴ്സിംഗ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഏതാനും ദിവസം മുന്‍പാണ് അദ്ദേഹത്തിന്റെ എണ്പത്തിനാലാം ജന്മദിനം ആഘോഷിച്ചത്. 1937 ഫെബ്രുവരി നാലാം തീയതി കുമരകം ലക്ഷമിച്ചിറയില്‍ പൊതുവിക്കാട്ട് പി.എം. മാത്യുവിന്റെയും കാനം പരപ്പളിതാഴത്തു പുത്തന്‍പുരയില്‍ അന്നമ്മ മാത്യുവിന്റേയും അഞ്ചുമക്കളില്‍ രണ്ടാമനായി ജനിച്ചു.
സ്വപ്നം കാണുന്ന സോമന്, വയലിലെ ലില്ലി തുടങ്ങി അറുപതില്പരം ബാല സാഹിത്യ രചനകള്‍ മലയാള ഭാഷയ്ക്ക് നല്കി. പുതുവത്സരയപ്പൂപ്പന്റെ പൂക്കൂട 1963 ല്‍ എന്‍.ബി.എസ് ബുക്ക്സ് പബ്ലിഷ് ചെയ്യുകയും സംസ്ഥാന ബാല സാഹിത്യ അവാര്‍ഡ് നേടുകയും ചെയ്തു.
ഡി.സി. ബുക്ക്സ് സമ്മാനപ്പെട്ടിയിലൂടെ പ്രസിദ്ധികരിച്ച കവിയമ്മവന്റെ ഗ്രാമത്തില്‍ എന്ന രചന പില്ക്കാലത്തു ഹൃസ്വ സിനിമയായി നിര്‍മ്മിക്കപ്പെട്ടിരുന്നു. 1980ല്‍ അമേരിക്കയില്‍ എത്തി.
Comments