Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ സഹായം തേടി പോലീസ്   - പി.പി. ചെറിയാന്‍

Picture

ഫ്രിമോണ്ട്: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി അഥര്‍വ് ചിഞ്ചുവഡക്കയെ (19) കണ്ടെത്താന്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു.

 

ഞായറാഴ്ച വൈകിട്ടാണ് അഥര്‍വിനെ അവസാനമായി മാതാപിതാക്കള്‍ കാണുന്നത്. വീട്ടില്‍ നിന്നു ഡോഗ് ഫുഡ് വാങ്ങാന്‍ പുറത്തുപോയ ശേഷം തിരിച്ചെത്തിയില്ല. ആറടി ഉയരവും 150 പൗണ്ട് തൂക്കവും ബ്രൗണ്‍ കണ്ണുകളും ഉള്ള അഥര്‍വ് ധരിച്ചിരുന്നത് മഞ്ഞ ടീഷര്‍ട്ടും ഗ്രേ ട്രാക്ക് പാന്റ്‌സുമായിരുന്നു. 2010 ടൊയോട്ട കാമറി ലൈസെന്‍സ് പ്ലേറ്റ് നമ്പര്‍ 6JVD754 വാഹനത്തിലാണ് അഥര്‍വ് പുറത്തേക്കു പോയത്.

 

സാന്റാക്രൂസിലെ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്നു. പക്ഷേ അവിടെ താമസിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. സ്വയം അപ്രത്യക്ഷമായതാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും സംശയാസ്പദമായ സാഹചര്യത്തിലാണു കാണാതായതെന്നും പൊലീസ് പറയുന്നു.

 

പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അഥര്‍വിനെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ഫ്രിമോണ്ട് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (510 790 6800) നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code