Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന വിമന്‍സ് ഫോറം: നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തിലെ ഏറ്റവും വനിത നേതൃത്വം   - ഫ്രാന്‍സിസ് തടത്തില്‍

Picture

ന്യൂജേഴ്‌സി: ഫൊക്കാനയ്ക്കും നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനമായി ചരിത്രത്തില്‍ ആദ്യമായി ഫൊക്കാന വിമന്‍സ് ഫോറം 100 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹിയുടെ നേതൃത്വത്തിലാണ് അമേരിക്കയിലെയും കാനഡയിലെയും വിവിധ സ്‌റ്റേറ്റുകളില്‍ നിന്നായി 100 പേര്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചത്.

 

അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഇത്തരമൊരു വലിയ വനിത നേതൃത്വ കൂട്ടായ്മക്ക് രൂപം നല്‍കുന്നത്. വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനത്തിനു മുന്‍പ് തന്നെ ഒരു വലിയ പദ്ധതി നടപ്പിലാക്കി വിമന്‍സ് ഫോറം നേരത്തെ തന്നെ ചരിത്രം കുറിച്ചിരുന്നു.

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ തിരുവന്തപുരത്തെ കഴക്കൂട്ടത്ത് പ്രൊഫ.ഗോപിനാഥ് മൂതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരുടെ ശാക്തീകരണത്തിനായി ആരംഭിച്ച കരിസ്മ എന്ന പദ്ധിതി നടപ്പിലാക്കുന്നതിനുള്ള സഹായം നല്‍കിക്കൊണ്ടേയിഒരുന്നു തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കരിസ്മ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത് ഫൊക്കാനയും വിമന്‍സ് ഫോറവുമാണ്.

 

ഫൊക്കാനയുടെ പ്രവര്‍ത്തന രൂപരേഖകളില്‍ ഊന്നല്‍ നല്‍കിയിരുന്ന സ്ത്രീ ശാക്തീകരണം എന്ന ആശയത്തിന് ഇതോടെ തുടക്കം കുറിക്കുകയാണ്. ഡോക്ടര്‍മാര്‍, നഴ്‌സ് പ്രാക്ടീഷണര്‍മാര്‍, ഫാര്‍മസിസ്റ്റുമാര്‍, നഴ്‌സുമാര്‍, തുടങ്ങിയ ആതുര സേവന രംഗത്തു മികവ് തെളിയിച്ചവര്‍, എന്‍ജിനീയറിഗ്, ഗവേഷണ, അധ്യാപന രംഗത്തും മികവ് തെളിയിച്ചവര്‍, എഴുത്തുകാര്‍, കാവയത്രികള്‍, പ്രൊഫഷണല്‍ നര്‍ത്തകര്‍, ചിത്രകാരികള്‍, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ബുദ്ധിയും സാമര്‍ഥ്യവും മികവും തെളിയിച്ചവരും സംഘടനാ രംഗത്ത് നേതൃത്വം വഹിച്ചിട്ടുള്ളവരുമായ മികച്ച പ്രൊഫഷണലുകളാണ് വിമന്‍സ് ഫോറത്തിന്റെ തലപ്പത്തുള്ള ഈ 100 പേര്‍.

 

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചിട്ടുള്ള ഇവരുടെ നേതൃത്വത്തില്‍ വരും ദിനങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നിരവധി പരിപാടികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കാനിരിക്കുന്നത്. ഇതിനായി ഫൊക്കാനയുടെ വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.

 

ഫൊക്കാനയുടെ അഭിമാനമായി മാറിയ വിമന്‍സ് ഫോറം കമ്മിറ്റി വിപുലീകരിച്ചു വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹിയെ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്,സെക്രെട്ടറി ഡോ.സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് , ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, മുന്‍ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധന്‍, കമാന്‍ഡര്‍ ജോര്‍ജ് കൊരുത്, മന്മഥന്‍ നായര്‍, മറിയാമ്മ പിള്ള, ജി.കെ. പിള്ള, മാധവന്‍ ബി. നായര്‍, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി പോത്തന്‍, വൈസ് പ്രസിഡണ്ട് ബെന്‍ പോള്‍,മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി.ജേക്കബ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

 

ഫൊക്കാന വിമന്‍സ് ഫോറത്തെ ശാക്തീകരിയ്ക്കുന്നതിന്റെ ഭാഗമായി 100 വനിത നേതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വിമന്‍സ് ഫോറത്തിന് പിന്തുണ നല്‍കിയ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി ഡോ. സജിമോന്‍ ആന്റണി എന്നിവരെയും മറ്റ് കമ്മിറ്റി അംഗംങ്ങളുടെയും വിമന്‍സ് ഫോറം ചെയര്‍മാന്‍ ഡോ.കല ഷഹി കൃതജ്ഞതയറിയിച്ചു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code