Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അതിശൈത്യത്തിന്റെ പിടിയില്‍ നിന്നും ഡാളസ് സാധാരണ നിലയിലേക്ക്   - പി.പി. ചെറിയാന്‍

Picture

ഡാളസ്: ഫെബ്രുവരി 14 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച കനത്ത ഹിമപാതം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തിപ്പെട്ടതോടെ അതിതീവ്ര ദുരിതം അനുഭവിക്കേണ്ടിവന്ന ടെക്‌സസ് ജനത, പ്രത്യേകിച്ച് ഡാളസ് നിവാസികള്‍ വെള്ളിയാഴ്ച ഉച്ചയോടെ സാധാരണനിലയിലേക്ക് തിരിച്ചുവന്നുതുടങ്ങി. ഗതാഗതവും സാധാരണനിലയിലായി.

 

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു വൈദ്യുതി തകരാറും, ജലവിതരണവും തടസപ്പെട്ടത്. വൈദ്യുതി നിലച്ചതോടെ അതിശൈത്യത്തില്‍ നിന്നും രക്ഷപെടുവാന്‍ പലരും സ്വന്തം വീടുകളില്‍ നിന്നും പലായനം ചെയ്യേണ്ടവന്ന സ്ഥിതിയുമുണ്ടായി. ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മേഖലകളില്‍ മുക്കാള്‍ ഭാഗവും വൈദ്യുതി വിതരണം തടസപ്പെട്ടുവെങ്കിലും ചുരുക്കം ചില സിറ്റികളില്‍ വൈദ്യുതി വിതരണം മുടങ്ങിയില്ലെന്നതും ആശ്വാസം പകര്‍ന്നു.

 

തണുത്തുറഞ്ഞ പൈപ്പുകള്‍ പൊട്ടി പല വീടുകളിലും വെള്ളം കയറിയതും അപൂര്‍വ സംഭവമായിരുന്നു. ആറ് ഇഞ്ച് കനത്തില്‍ ഡാളസ് കൗണ്ടിയില്‍ ആദ്യമായി ഉണ്ടായ മഞ്ഞുവീഴ്ച നേരിടുന്നതിനു ഫലപ്രദമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത് സംഭവത്തിന്റെ ഗുരുതരാവസ്ഥ വര്‍ധിപ്പിച്ചു. ഗ്രോസറി സ്റ്റോറുകളില്‍ വെള്ളിയാഴ്ച രാവിലെയും അവശ്യ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലായിരുന്നു. ഉച്ചയോടെ പല സ്റ്റോറുകളിലും പാല്‍, മുട്ട, ബ്രഡ് തുടങ്ങിയവ ലഭ്യമായിത്തുടങ്ങി. വീടും പരിസരവും റോഡും മൂടിക്കിടന്നിരുന്ന മഞ്ഞ് വെള്ളിയാഴ്ച വൈകിട്ടോടെ അപ്രത്യക്ഷമായി. വെള്ളിയാഴ്ച ഉയര്‍ന്ന താപനില ഡാളസ് നിവാസികള്‍ക്ക് ആശ്വാസമായി. പല സന്നദ്ധ സേവാ സംഘടനകളും സഹായത്തിനു തയാറായി മുന്നോട്ടുവന്നിട്ടുണ്ട്.

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code